RBI decides to keep interest rate unchanged at 5.5 pc ഫയൽ
Business

ഇഎംഐയില്‍ മാറ്റം ഉണ്ടാവില്ല; പലിശനിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ നയ പ്രഖ്യാപനം

മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ പണവായ്പാനയ പ്രഖ്യാപനം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ പണവായ്പാനയ പ്രഖ്യാപനം. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് സ്വീകരിക്കുന്ന വായ്പയ്ക്ക് ചുമത്തുന്ന പലിശയായ റിപ്പോനിരക്ക് 5.5 ശതമാനമായി തുടരും. വളര്‍ച്ചയ്ക്ക് കരുത്തുപകരാന്‍ കഴിഞ്ഞ ധനകാര്യനയ സമിതി യോഗത്തില്‍ റിപ്പോനിരക്കില്‍ 50 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയിരുന്നു. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ന്യൂട്രല്‍ നിലപാട് തുടരാനും ധനകാര്യ സമിതി യോഗം തീരുമാനിച്ചു.

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് റിപ്പോനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനം റിസര്‍വ് ബാങ്ക് കൈക്കൊണ്ടത്. കഴിഞ്ഞ് മൂന്ന് ധന നയങ്ങളിലായി റിപ്പോനിരക്കില്‍ 100 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതാണ് കഴിഞ്ഞ ധന നയങ്ങളില്‍ പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്.

നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യ 6.5 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് റിസര്‍വ് ബാങ്കിന്റെ അനുമാനം. പണപ്പെരുപ്പനിരക്ക് 3.1 ശതമാനമായി കുറയുമെന്നും റിസര്‍വ് ബാങ്ക് കണക്കുകൂട്ടുന്നു.

RBI decides to keep interest rate unchanged at 5.5 pc

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT