റിസര്‍വ് ബാങ്കിന്റെ നയ പ്രഖ്യാപനം ഈയാഴ്ച  ഫയൽ
Business

പലിശനിരക്ക് കുറയ്ക്കുമോ?, റിസര്‍വ് ബാങ്കിന്റെ നയ പ്രഖ്യാപനം ഈയാഴ്ച

റിസര്‍വ് ബാങ്കിന്റെ പണവായ്പാ നയ അവലോകന യോഗം ചൊവ്വാഴ്ച മുതല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പണവായ്പാ നയ അവലോകന യോഗം ചൊവ്വാഴ്ച മുതല്‍. എട്ടാം തീയതി ധനനയ സമിതി പ്രഖ്യാപിക്കുന്ന പുതിയ നയപ്രഖ്യാപനത്തില്‍ പലിശനിരക്കില്‍ മാറ്റം ഉണ്ടാവുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.

മുഖ്യപലിശനിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന. നിലവില്‍ ഉയര്‍ന്ന ഭക്ഷ്യവിലക്കയറ്റം തുടരുന്ന പശ്ചാത്തലത്തില്‍ പലിശനിരക്കില്‍ മാറ്റം വരുത്താത്ത നയപ്രഖ്യാപനമായിരിക്കും റിസര്‍വ് ബാങ്ക് നടത്തുക എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവില്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ നിരക്കായ റിപ്പോ 6.5 ശതമാനമാണ്. കഴിഞ്ഞ അവലോകന യോഗത്തിലും റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. പണപ്പെരുപ്പനിരക്ക് കുറയ്ക്കാനായിരിക്കും റിസര്‍വ് ബാങ്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക. അടുത്തിടെ പണപ്പെരുപ്പനിരക്ക് വീണ്ടും ഉയര്‍ന്നിരുന്നു. പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ താഴെ എത്തിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തോട് പണപ്പെരുപ്പനിരക്ക് അടുക്കാത്ത പശ്ചാത്തലത്തില്‍ മുഖ്യപലിശനിരക്കില്‍ മാറ്റം വരുത്താത്ത നയം തുടരാനാണ് സാധ്യതയെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

SCROLL FOR NEXT