റിയല്‍മി ജിടി 6 image credit: REALME
Business

എഐ ടൂളുകള്‍, ഷാര്‍പ്പ് ഫോട്ടോ സാങ്കേതികവിദ്യ; റിയല്‍മി ജിടി 6 ഗ്ലോബല്‍ ലോഞ്ച് 20ന്

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ ഫോണ്‍ ഈ മാസം 20ന് ആഗോള വിപണിയില്‍ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ ഫോണ്‍ ഈ മാസം 20ന് ആഗോള വിപണിയില്‍ അവതരിപ്പിക്കും. ജിടി നിയോ 6ന്റെ റീബ്രാന്‍ഡ് വേര്‍ഷനായ ജിടി 6 ആണ് പുതിയ മോഡല്‍. കഴിഞ്ഞ മാസം ചൈനയിലാണ് ജിടി നിയോ 6 ആദ്യമായി അവതരിപ്പിച്ചത്. പുതിയ ഫോണില്‍ നിരവധി എഐ ടൂളുകള്‍ ഉണ്ടാവുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജിടി 6 ഇതിനോടകം തന്നെ ഇന്ത്യയില്‍ അവതരിപ്പിച്ച് കഴിഞ്ഞു.

6.78 ഇഞ്ച് എല്‍ടിപിഒ amoled ഡിസ്‌പ്ലേ, 120hz റിഫ്രഷ് റേറ്റ്, 6000nits ബ്രൈറ്റ്‌നസ്, 5500 എംഎഎച്ച് ബാറ്ററി, 120ം ഫാസ്റ്റ് ചാര്‍ജിങ് കപാസിറ്റി തുടങ്ങി നിരവധി സവിശേഷതകളോടെയാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. സ്‌നാപ്ഡ്രാഗണ്‍ 7+ ജെന്‍ ത്രീ ചിപ്പ്‌സെറ്റ് ആണ് ഇതിന് കരുത്തുപകരുക. ഇതിന് പുറമേ ഒക്ടാ കോര്‍ പ്രോസസറും ഫോണിന് അധിക ശക്തി പകരും. ഗോറില്ല ഗ്ലാസ് വിക്ടസ് 2 ആണ് സ്‌ക്രാച്ചുകളില്‍ നിന്നടക്കം ഫോണിന് പരിരക്ഷ നല്‍കുക. മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലാണ് ഫോണ്‍ അവതരിപ്പിക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമായി 50 എംപി സെന്‍സര്‍ ക്യാമറയും എട്ട് എംപി സെക്കന്‍ഡറി സെന്‍സറും 32 എംപി സെല്‍ഫി ക്യാമറയുമാണ് ഇതില്‍ സജ്ജമാക്കിയിരിക്കുന്നത്. എട്ട് ജിബി റാമും 512 ജിബി വരെ സ്റ്റോറേജ് കപാസിറ്റിയുമാണ് മറ്റൊരു ഫീച്ചര്‍. ആന്‍ഡ്രോയിഡ് 14ല്‍ പ്രവര്‍ത്തിക്കുന്ന ഫോണാണിത്. താപം പുറന്തള്ളുന്നതിന് ഡ്യുവല്‍ vc 9 ലെയര്‍ കൂളിംഗ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. Realme GT 6 നിരവധി വേരിയന്റുകളില്‍ ലഭ്യമാണ്.

ഷാര്‍പ്പ് ആയ ഫോട്ടോകള്‍ പകര്‍ത്താന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് 30 fpsല്‍ 4K വീഡിയോ റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ 4G, 5G, VoLTE, Vo5G പിന്തുണ ഉറപ്പാക്കുന്നു. ഒപ്പം ബ്ലൂടൂത്ത് v5.4, WiFi, NFC, USB-C v2.0 അടക്കം നിരവധി ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT