റിയല്‍മി ജിടി 6ടി  IMAGE CREDIT: realme
Business

ആകര്‍ഷകമായ ഓഫറുകള്‍, വില 24,999 രൂപ മുതല്‍; റിയല്‍മി ജിടി 6ടി ഇന്ത്യന്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ റിയല്‍മി ജിടി 6ടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ റിയല്‍മി ജിടി 6ടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിയല്‍മി ജിടി നിയോ 6ന്റെ റിബ്രാന്‍ഡ് വേര്‍ഷനായാണ് പുതിയ മോഡല്‍ വിപണിയില്‍ എത്തിയത്. ചൈനയിലാണ് റിയല്‍മി ജിടി നിയോ 6 ആദ്യമായി അവതരിപ്പിച്ചത്.

ഇ- കോമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിലും മറ്റു ഓണ്‍ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും മെയ് 29 മുതല്‍ ഫോണ്‍ ലഭ്യമാകും. ഗോറില്ല ഗ്ലാസ് വിക്ടസ് 2 ആണ് സ്‌ക്രാച്ചുകളില്‍ നിന്നടക്കം ഫോണിന് പരിരക്ഷ നല്‍കുക. മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയിലാണ് ഫോണ്‍ അവതരിപ്പിച്ചത്.

6.78 ഇഞ്ച് എല്‍ടിപിഒ amoled ഡിസ്പ്ലേ, 120hz റിഫ്രഷ് റേറ്റ്, 6000nits ബ്രൈറ്റ്നസ്, 5500 എംഎഎച്ച് ബാറ്ററി, 120w ഫാസ്റ്റ് ചാര്‍ജിങ് കപാസിറ്റി തുടങ്ങി നിരവധി സവിശേഷതകളോടെയാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. സ്നാപ്ഡ്രാഗണ്‍ 7+ ജെന്‍ ത്രീ ചിപ്പ്സെറ്റ് ആണ് ഇതിന് കരുത്തുപകരുക.

ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമായി 50 എംപി സെന്‍സര്‍ ക്യാമറയും എട്ട് എംപി സെക്കന്‍ഡറി സെന്‍സറും 32 എംപി സെല്‍ഫി ക്യാമറയുമാണ് ഇതില്‍ സജ്ജമാക്കിയിരിക്കുന്നത്. എട്ട് ജിബി റാമും 512 ജിബി വരെ സ്റ്റോറേജ് കപാസിറ്റിയുമാണ് മറ്റൊരു ഫീച്ചര്‍. ആന്‍ഡ്രോയിഡ് 14ല്‍ പ്രവര്‍ത്തിക്കുന്ന ഫോണാണിത്. താപം പുറന്തള്ളുന്നതിന് ഡ്യുവല്‍ vc 9 ലെയര്‍ കൂളിംഗ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Realme GT 6T നിരവധി വേരിയൻ്റുകളിൽ ലഭ്യമാണ്. ഫ്ലൂയിഡ് സിൽവർ, റേസർ ഗ്രീൻ എന്നിവയിൽ ലഭ്യമായ 8GB + 128GB വേരിയൻ്റിന് 30,999 രൂപയാണ് വില. എന്നാൽ ബാങ്ക് ഓഫർ, 4,000 രൂപ കിഴിവ്, 2,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫർ, 6 മാസം വരെയുള്ള നോ-കോസ്റ്റ് EMI എന്നിവ ഇതോടൊപ്പം കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ഇതോടെ 24,999 രൂപയാണ് ഫോണിന്റെ ഓഫർ പ്രൈസ്. മെയ് 29 ന് ഉച്ചയ്ക്ക് 12 മണിക്കാണ് ആദ്യ വിൽപ്പന ആരംഭിക്കുന്നത്.

ഫ്ലൂയിഡ് സിൽവർ, റേസർ ഗ്രീൻ എന്നിവയിൽ ലഭ്യമായ 8 ജിബി + 256 ജിബി വേരിയൻ്റിനും സമാനമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 32,999 രൂപ വില വരുന്ന ഫോൺ ഓഫറുകളുടെ സഹായത്തോടെ 26,999 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. 12GB + 256GB വേരിയൻ്റിന് 35,999 രൂപയാണ് വില. ഓഫറുകൾ ലഭിക്കുന്നതോടെ 29,999 രൂപയായി വില കുറയും. 12GB + 512GB വേരിയൻ്റിന് 39,999 രൂപയാണ് വില. കിഴിവുകൾക്ക് ശേഷം 33,999 രൂപയ്ക്ക് ഫോൺ വാങ്ങാൻ കഴിയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT