റിയല്‍മി ജിടി 7 (realme) image credit: realme
Business

അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫി മോഡ്, നിരവധി എഐ സവിശേഷതകള്‍: റിയല്‍മി ജിടി 7 പ്രോ ഇന്ത്യന്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ ജിടി 7 പ്രോ ഇന്ത്യയില്‍ പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി (Realme) തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ ജിടി 7 പ്രോ ഇന്ത്യയില്‍ പുറത്തിറക്കി. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റുള്ള കമ്പനിയുടെ ആദ്യ ഫോണാണിത്. എഐ സവിശേഷതകള്‍, ഉയര്‍ന്ന റെസല്യൂഷന്‍ ഡിസ്പ്ലേ, ഫാസ്റ്റ് ചാര്‍ജിങ് എന്നിവയുള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള സ്‌പെസിഫിക്കേഷനുകളോടെയാണ് ഫോണ്‍ വിപണിയില്‍ എത്തിയത്.

റിയല്‍മി ജിടി 7 പ്രോ ഇന്ത്യയില്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. അടിസ്ഥാന 12GB + 256GB വേരിയന്റിന് 59,999 രൂപയും 16GB + 512GB വേരിയന്റിന് 65,999 രൂപയുമാണ് വില വരിക. ബാങ്ക് ഡിസ്‌കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ഉപയോഗിച്ച് 3000 രൂപയുടെ കിഴിവ് നേടാം. ഫോണ്‍ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. മാര്‍സ് ഓറഞ്ച്, ഗാലക്സി ഗ്രേ.

റിയല്‍മി ജിടി 7 പ്രോയില്‍ 120 ശതമാനം DCI-P3 കളര്‍ ഗാമട്ടും 6500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും ഉള്ള 1.5K റെസല്യൂഷന്‍ റിയല്‍ വേള്‍ഡ് Eco² ഡിസ്പ്ലേയുണ്ട്. ഇത് 120Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 3nm പ്രോസസ്സില്‍ നിര്‍മ്മിച്ചതും 4GHzല്‍ കൂടുതല്‍ ക്ലോക്ക് സ്പീഡ് നല്‍കാന്‍ കഴിവുള്ളതുമായ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്.

റിയല്‍മിയുടെ NEXT AI സ്യൂട്ട്, AI സ്‌കെച്ച് ടു ഇമേജ്, AI മോഷന്‍ ഡെബ്ലര്‍, AI സൂം അള്‍ട്രാ ക്ലാരിറ്റി എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകളും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.കാമറ വിഭാഗത്തില്‍ സോണി IMX882 സെന്‍സറോടുകൂടിയ 3എക്‌സ് ഒപ്റ്റിക്കല്‍ സൂം ടെലിഫോട്ടോ ലെന്‍സും വെള്ളത്തിനടിയിലുള്ള ദൃശ്യങ്ങള്‍ അനായാസം ചിത്രീകരിക്കാന്‍ കഴിയുന്ന അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫി മോഡും ഉള്‍പ്പെടുന്നു. 120W SUPERVOOC ചാര്‍ജിങ്ങിനുള്ള പിന്തുണയുള്ള 5800mAh സിലിക്കണ്‍ ബാറ്ററിയാണ് മറ്റൊരു സവിശേഷത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT