ഓഗസ്റ്റ് 14 ന് ലോകത്തിലെ ഏറ്റവും വേഗമേറിയ ചാര്‍ജിങ് സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്ന് റിയല്‍മി IMAGE CREDIT: realme global
Business

അഞ്ചുമിനിറ്റിനകം ഫോണ്‍ ഫുള്‍ ചാര്‍ജ്!; വേഗമേറിയ ചാര്‍ജിങ് സാങ്കേതികവിദ്യയുമായി റിയല്‍മി

ലോകത്ത് ഏറ്റവും വേഗത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും വേഗത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി. ഓഗസ്റ്റ് 14 ന് ചൈനയിലെ ഷെന്‍ഷെനിലുള്ള ആസ്ഥാനത്ത് നടക്കുന്ന വാര്‍ഷിക 828 ഫാന്‍ ഫെസ്റ്റിവലില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ ചാര്‍ജിങ് സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്ന് റിയല്‍മി പ്രഖ്യാപിച്ചു.

സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിങ്ങിനും മറ്റ് നൂതന സാങ്കേതികവിദ്യകള്‍ക്കും ഇത് പുതിയ മാനദണ്ഡം കൊണ്ടുവരുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ നേട്ടത്തിന് കരുത്തേകുന്ന നാല് നവീകരണങ്ങളും ഇതോടൊപ്പം അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ചാര്‍ജിംഗ് പവര്‍, ബാറ്ററി സാങ്കേതികവിദ്യ, കണ്‍വെര്‍ട്ടര്‍ വലുപ്പം, പവര്‍ റിഡക്ഷന്‍ ഡിസൈന്‍ എന്നിവയില്‍ ആഗോളതലത്തില്‍ മുന്നേറാന്‍ ഇത് സഹായിക്കും. റിയല്‍മിയുടെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകളെ കുറിച്ച് അറിയാന്‍ സഹായിക്കുന്നതായിരിക്കും പരിപാടിയെന്നും റിയല്‍മി അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിയല്‍മി GT5ല്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച 240W ഫാസ്റ്റ് ചാര്‍ജിംഗിന്റെ പിന്‍ഗാമിയായിട്ടായിരിക്കും പുതിയ ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യ അവതരിപ്പിക്കുക. 300W ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയായിരിക്കും ഓഗസ്റ്റ് 14ന് അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സാങ്കേതികവിദ്യയെ കുറിച്ച് കമ്പനി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഞ്ചു മിനിറ്റ് കൊണ്ട് തന്നെ നൂറ് ശതമാനവും ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതായിരിക്കും പുതിയ സാങ്കേതികവിദ്യ എന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചില സാഹചര്യത്തില്‍ ചില വാക്കുകള്‍ വീണുപോയി, സിപിഐ സഖാക്കള്‍ സഹോദരങ്ങള്‍: എംഎ ബേബി

ബാച്ച്‌ലര്‍ പാര്‍ട്ടിക്കു രണ്ടാം ഭാഗം വരുന്നു; നായകന്‍ നസ്ലെന്‍; അന്നത്തെ പൃഥ്വിരാജിനെപ്പോലെ കയ്യടി നേടാന്‍ ടൊവിനോയും!

'ഇന്ത്യ ലോകകപ്പ് നേടിയാല്‍ ജെമീമയ്‌ക്കൊപ്പം ഡ്യുയറ്റ് പാടും'; പ്രശംസിച്ച് സുനില്‍ ഗാവസ്‌കര്‍

സൂര്യനെ ഒഴിവാക്കരുത് , ആരോഗ്യം അതിലുണ്ട്

'ഹോക്കി ടൈഗര്‍' ഒളിംപ്യന്‍ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു

SCROLL FOR NEXT