

ചെന്നൈ: ഐപിഎൽ മുൻ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സൺ നെറ്റ്‌വർക്ക് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ ടീം പുറത്തിറക്കിയ പ്രമോ വിഡിയോകളിൽ രജനികാന്ത് ചിത്രങ്ങളിലെ ഗാനങ്ങൾ ഉപയോഗിച്ചതിനെതിരെയാണ് ഹർജി.
രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ പ്രമോഷന് ഉപയോഗിക്കുന്നത് വിലക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഈ സീസണില്‍ രാജസ്ഥാൻ റോയല്‍സില്‍ നിന്ന് ചെന്നൈ ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണെ അവതരിപ്പിക്കുന്ന വിഡിയോകൾക്ക് അടക്കം സിഎസ്‌കെ രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉപയോഗിച്ചിരുന്നു.
ജയിലർ, കൂലി, ജയിലർ 2 തുടങ്ങിയ രജനി ചിക്രങ്ങളിലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നുവെന്നാണ് സണ്‍ നെറ്റ്‌വര്‍ക്കിന്‍റെ പരാതി. ഈ ചിത്രങ്ങള്‍ നിര്‍മിച്ചത് സണ്‍ നെറ്റ്‌വര്‍ക്കിന്‍റെ സണ്‍ പിക്ച്ചേഴ്സാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates