റെഡ്മി 13 ഫൈവ് ജി iamge credit: Xiaomi India
Business

'ക്രിസ്റ്റല്‍ ഗ്ലാസ് ഡിസൈന്‍', 15,000 രൂപയില്‍ താഴെ; റെഡ്മിയുടെ പുതിയ ഫോണ്‍ ലോഞ്ച് ചൊവ്വാഴ്ച

പ്രമുഖ സ്മാർട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഇന്ത്യ 'ബജറ്റ് ഫ്രണ്ട്ലി' റെഡ്മി 13 ഫൈവ് ജി സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാർട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഇന്ത്യ 'ബജറ്റ് ഫ്രണ്ട്ലി' റെഡ്മി 13 ഫൈവ് ജി സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ചൊവ്വാഴ്ച പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

റെഡ്മി 13 ഫൈവ് ജി ഏറ്റവും വലിയ ഡിസ്‌പ്ലേയോട് കൂടിയായിരിക്കും അവതരിപ്പിക്കുക. പഞ്ച്-ഹോള്‍ നോച്ച് ഡിസൈനും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവും ഇതില്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Qualcomm Snapdragon 4 Gen 2 പ്രോസസര്‍, 5,030mAh ബാറ്ററി, 33W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണ തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് ഫോണ്‍ എത്തുക. പിങ്ക്, ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ വരുന്ന ഫോണില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഉണ്ടാവുക. 'ക്രിസ്റ്റല്‍ ഗ്ലാസ് ഡിസൈന്‍', കുറഞ്ഞ ബജറ്റിലുള്ള ഫോണ്‍ ആയിട്ട് കൂടി പ്രീമിയം അനുഭവം പകരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റെഡ്മി 13 5ജിയുടെ വില 15,000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്‍പ് അവതരിപ്പിച്ച റെഡ്മി 12 5G 6.79 ഇഞ്ച് FHD+ ഡിസ്പ്ലേയില്‍ 90Hz പുതുക്കല്‍ നിരക്കോടെയാണ് വന്നത്. കഴിഞ്ഞ വര്‍ഷമാണ് റെഡ്മി 12 ഫൈവ് ജി ഇറങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT