Reliance Jio Discontinues 1-GB-Per-Day Entry Plans ഫയൽ
Business

എന്‍ട്രി പ്ലാനുകള്‍ പിന്‍വലിച്ച് ജിയോ; ഇനി ബേസ് പ്ലാന്‍ ആരംഭിക്കുക 299 രൂപ മുതല്‍

ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ പ്രതിദിനം ഒരു ജിബി ഡേറ്റ ലഭിക്കുന്ന എന്‍ട്രി ലെവല്‍ പ്ലാനുകള്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ പ്രതിദിനം ഒരു ജിബി ഡേറ്റ ലഭിക്കുന്ന എന്‍ട്രി ലെവല്‍ പ്ലാനുകള്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട്. പ്രതിദിനം ഒരു ജിബി ഡേറ്റ 22 ദിവസം ലഭിക്കുന്ന 209 രൂപ പ്ലാനും 28 ദിവസത്തേയ്ക്കുള്ള 249 രൂപ പ്ലാനുമാണ് നിര്‍ത്തിയത്. ഇതോടെ പ്രതിദിനം 1.5 ജിബി ഡേറ്റ 28 ദിവസം ലഭിക്കുന്ന 299 രൂപയുടെ പ്ലാന്‍ ബേസ് പ്ലാനായി മാറി.

നിര്‍ത്തലാക്കിയ രണ്ട് പ്ലാനുകളും ഇനി ഫിസിക്കല്‍ പോയിന്റുകളില്‍ (റീട്ടെയില്‍ ഷോപ്പുകളില്‍) മാത്രമേ ലഭ്യമാകു എന്നും അവയ്ക്ക് ഓണ്‍ലൈന്‍ റീചാര്‍ജുകള്‍ സാധ്യമാകില്ലെന്നും കമ്പനി എക്‌സിക്യൂട്ടീവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയുടെ അടിസ്ഥാന പ്രതിമാസ പ്ലാനുകളും 299 രൂപയിലാണ് ആരംഭിക്കുന്നത്. പക്ഷേ ഈ കമ്പനികള്‍ ഈ പ്ലാനുകള്‍ അനുസരിച്ച് പ്രതിദിനം ഒരു ജിബി മാത്രമേ ഡേറ്റ നല്‍കുന്നുള്ളൂ. ജിയോ 209 രൂപ, 249 രൂപ പ്ലാനുകള്‍ പിന്‍വലിച്ചതോടെ ടെലികോം രംഗത്ത് പുതിയ അടിസ്ഥാന പ്ലാന്‍ 299 രൂപയായി മാറി.

ടെലികോം ഓപ്പറേറ്റര്‍മാര്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ പുതിയ താരിഫ് വര്‍ധന പ്രഖ്യാപിക്കുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഒക്ടോബറിനും 2026 ജനുവരിക്കും ഇടയില്‍ വര്‍ധന ഉണ്ടായേക്കാം. എന്നിരുന്നാലും, 2024ല്‍ കണ്ട വര്‍ധനയുടെ അത്രയും വരില്ലെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

Reliance Jio Discontinues 1-GB-Per-Day Entry Plans; Base Tariff Rises To Rs 299

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

SCROLL FOR NEXT