Reliance Jio  ഫയൽ
Business

ഗെയിമിങ് റീച്ചാർജ് പ്ലാനുമായി ജിയോ; അറിയാം ഓഫറുകള്‍

പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. സാധാരണ ഡാറ്റയ്ക്കും കോളിംഗിനും പുറമെ നിരവധി അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന 459 രൂപയുടെ പ്ലാന്‍ ആണ് അവതരിപ്പിച്ചത്. ഫോണില്‍ സിനിമ കാണാനും ഗെയിമുകള്‍ കളിക്കാനും ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ അനുയോജ്യമായ പ്ലാനാണിത്.

പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റ, കൂടാതെ 5 ജിബി ബോണസ് ഡാറ്റ എന്നിവയാണ് ഡാറ്റ വിഭാഗത്തില്‍ ലഭിക്കുക. 28 ദിവസം കാലാവധിയുള്ള പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോളും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിനൊപ്പം സ്‌നാപ്ചാറ്റ് പ്ലസ് സബ്സ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കുന്നു. ഇതുവഴി സ്‌നാപ്ചാറ്റിലെ എക്സ്‌ക്ലൂസീവ് ഫീച്ചറുകള്‍ ഉപയോഗിക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനമായ ഗൂഗിള്‍ ജെമിനിയും ഈ പ്ലാനിന്റെ ഭാഗമായി സൗജന്യമായി ഉപയോഗിക്കാം.

ക്ലൗഡ് ഗെയിമിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നതിനാല്‍ വിലകൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇല്ലാതെ തന്നെ മികച്ച ഗെയിമുകള്‍ കളിക്കാനാകും.മൈജിയോ (MyJio) ആപ്പ്, ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ അടുത്തുള്ള റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ഈ പ്ലാന്‍ റീചാര്‍ജ് ചെയ്യാവുന്നതാണ്. റീചാര്‍ജ് ചെയ്താലുടന്‍ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകും.

Reliance Jio Gaming recharge plan is here: Check price

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

കനത്ത മഴ: ഇന്ത്യാ സഖ്യത്തിന്റെ 'ജനകീയ കുറ്റവിചാരണ'മാറ്റി; രാംലീല മൈതാനത്ത് എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്ന് രാഹുൽ ഗാന്ധി

ഗ്ലെന്‍ ഫിലിപ്‌സിന് സെഞ്ച്വറി, ബ്രേസ്‌വെലിന് ഫിഫ്ഫ്റ്റി; 260 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യമുയര്‍ത്തി കിവീസ്

വലിയ കിഴങ്ങിന് 'എൻപികെ' പ്രയോഗം; കപ്പ നട്ട് 6 മാസത്തില്‍ വിളവെടുക്കാം