ഫയല്‍ ചിത്രം 
Business

പണമില്ലെങ്കിലും ഇനി റീച്ചാര്‍ജ്ജ് ചെയ്യാം!; അടിയന്തര ഡാറ്റാ വായ്പ്പ അവതരിപ്പിച്ച് റിലയന്‍സ് ജിയോ 

'റീച്ചാര്‍ജ്ജ് നൗ പേ ലേയ്റ്റര്‍' രീതിയാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടിയന്തര ഡാറ്റാ വായ്പ്പ (എമര്‍ജന്‍സി ഡാറ്റാ ലോണ്‍) അവതരിപ്പിച്ച് റിലയന്‍സ് ജിയോ. പണമില്ലെങ്കിലും ലോണ്‍ എടുത്ത് ഫോണില്‍ ഉടനടി ഡാറ്റാ റീച്ചാര്‍ജ്ജ് ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് പുതിയ സംവിധാനം. 'റീച്ചാര്‍ജ്ജ് നൗ പേ ലേയ്റ്റര്‍' രീതിയാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 

പുതിയ സംവിധാനത്തിന് കീഴില്‍ അഞ്ച് എമര്‍ജന്‍സി ഡാറ്റാ പാക്കുകള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയും.11 രൂപ നിരക്കില്‍ ഒരു ജിബി ഡാറ്റയുടെ അഞ്ച് ലോണ്‍ പാക്കാണ് ലഭിക്കുക. മൈ ജിയോ ആപ്പിലൂടെയാണ് ഈ അടിയന്തര ഡാറ്റാ വായ്പ്പ സേവനം ലഭിക്കുക. 

പണം ഇല്ലാത്തപ്പോഴും തടസ്സമില്ലാതെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുന്നതാണ് ജിയോയുടെ പുതിയ സംവിധാനം. പല ഉപഭോക്താക്കള്‍ക്കും ഞൊടിയിടയില്‍ പണമടച്ച് ഡാറ്റ നേടാനുള്ള സാഹചര്യമില്ലെന്ന് മനസ്സിലാക്കിയാണ് പുതിയ സേവനം അവതരിപ്പിച്ചതെന്ന് ജിയോ അധികൃതര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT