ജിയോ മോട്ടീവ്, എക്സ് 
Business

ജിയോ ഫെന്‍സിങ്, ട്രാക്കിങ്...; സുരക്ഷിതയാത്രയ്ക്ക് 'സ്മാര്‍ട്ട് കാര്‍' ഒബിഡി ഡിവൈസുമായി ജിയോ; ജിയോ മോട്ടീവ്, വിശദാംശങ്ങള്‍ 

യാത്രാവേളയില്‍ കാറിന്റെ സുരക്ഷ ലക്ഷ്യമിട്ട് പോക്കറ്റിന്റെ മാത്രം വലിപ്പമുള്ള ഒബിഡി( outbound dialer) ഉപകരണമായ ജിയോ മോട്ടീവ് അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യാത്രാവേളയില്‍ കാറിന്റെ സുരക്ഷ ലക്ഷ്യമിട്ട് പോക്കറ്റിന്റെ മാത്രം വലിപ്പമുള്ള ഒബിഡി( outbound dialer) ഉപകരണമായ ജിയോ മോട്ടീവ് അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. കാറിന്റെ ഒബിഡി പോര്‍ട്ടില്‍ കുത്തി ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം. ഇന്‍സ്റ്റാള്‍ ചെയ്യുന്ന മാത്രയില്‍ ഇ- സിം ഉപയോഗിച്ച് ജിയോ നെറ്റ് വര്‍ക്കുമായി കണക്ട് ചെയ്യുന്നവിധമാണ് ഉപകരണം പ്രവര്‍ത്തിക്കുക. പ്രത്യേക സിം കാര്‍ഡിന്റെയോ ഡേറ്റാ പ്ലാനിന്റെയോ ആവശ്യമില്ലാതെ തന്നെ ഡിവൈസിന് പ്രവര്‍ത്തിക്കാന്‍ സാധിക്കും.

റിലയന്‍സ് ഡിജിറ്റലിന്റെ വെബ്‌സൈറ്റ് വഴി ജിയോമോട്ടീവ് വാങ്ങാന്‍ സാധിക്കും. 4999 രൂപയാണ് വില വരിക. കൂടാതെ ആമസോണ്‍, ജിയോമാര്‍ട്ട് എന്നി ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഇത് ലഭ്യമാണ്. ജിയോ മോട്ടീവിന്റെ പ്രധാനപ്പെട്ട പ്രത്യേകതകള്‍ താഴെ:

ട്രാക്കിങ്:

കാര്‍ ലൊക്കേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി ട്രാക്ക് ചെയ്യാന്‍ ഇതുവഴി സാധിക്കും. കാര്‍ എവിടെയാണ് എന്ന് കണ്ടെത്തുന്നത് വഴി കുടുംബവും കൂട്ടുകാരും കാറില്‍ യാത്ര ചെയ്യുകയാണെങ്കില്‍ അവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയും. മോഷണശ്രമം തടയാനും ഇതുവഴി സാധിക്കും.

ജിയോ ഫെന്‍സിങ്: 

മാപ്പില്‍ വിര്‍ച്വല്‍ അതിര്‍ത്തികള്‍ നിശ്ചയിക്കാന്‍ സാധിക്കും. ഈ അതിര്‍ത്തികളിലൂടെ കാര്‍ കടന്നുപോകുമ്പോള്‍ അലര്‍ട്ടുകള്‍ ലഭിക്കുന്ന വിധമാണ് ക്രമീകരണം. 

ഇ- സിം: 
നിലവിലെ മൊബൈല്‍ ഡേറ്റ പ്ലാന്‍ ഉപയോഗിച്ച് ഡേറ്റ പങ്കുവെയ്ക്കാന്‍ കഴിയും. അതായത് ഡിവൈസിനായി അധിക സിം കാര്‍ഡിന്റെയോ ഡേറ്റാ പ്ലാനിന്റെയോ ആവശ്യമില്ല. ജിയോയുടെ ജിയോ എവരിവെയര്‍ കണക്ട് പ്ലാന്‍ തെരഞ്ഞെടുത്തവര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക

കാര്‍യാത്രയുമായി ബന്ധപ്പെട്ട് വിവിധ കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ ജിയോമോട്ടീവ് വഴി സാധിക്കും. കാറിന്റെ വേഗം, ബ്രേക്കിങ് തുടങ്ങി ഡ്രൈവിങുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളുടെ ഡേറ്റ ശേഖരിക്കാന്‍ കഴിയുന്നവിധമാണ് ഇതില്‍ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഇന്ധനക്ഷമത ഉറപ്പുവരുത്താനും കാറിന് സംഭവിക്കാനിടയുള്ള തകരാറുകള്‍ മുന്‍കൂട്ടി കണ്ടെത്താനും ഇതുവഴി സാധിക്കും.

കാറിന്റെ ആരോഗ്യം പ്രകടനം എന്നിവ നിരീക്ഷിക്കാനും ഈ സംവിധാനം വഴി കഴിയും. കാറിന് സംഭവിക്കാന്‍ ഇടയുള്ള വലിയ പ്രശ്‌നങ്ങളെ സംബന്ധിച്ച് മുന്‍കൂട്ടി ഉപയോക്താവിനെ അറിയിക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം. അതുവഴി അറ്റകുറ്റപ്പണിക്ക് വരുന്ന ചെലവുകള്‍ കുറയ്ക്കാനും കാറിന്റെ ലൈഫ് കൂട്ടാനും സാധിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT