റിസര്‍വ് ബാങ്ക്, ഫയല്‍ ചിത്രം 
Business

മെയ് 23 മുതല്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാം, ഒരേ സമയം 20,000 രൂപ വരെ; സെപ്റ്റംബര്‍ 30 വരെ 2000 രൂപ നോട്ട് ഉപയോഗിക്കാം 

രാജ്യത്ത് വിതരണരംഗത്ത് മറ്റു മൂല്യങ്ങളിലുള്ള നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകുന്ന സ്ഥിതി വരുന്നത് വരെ ലക്ഷ്യമിട്ടാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചതെന്ന് റിസര്‍വ് ബാങ്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യത്ത് വിതരണരംഗത്ത് മറ്റു മൂല്യങ്ങളിലുള്ള നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകുന്ന സ്ഥിതി വരുന്നത് വരെ ലക്ഷ്യമിട്ടാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചതെന്ന് റിസര്‍വ് ബാങ്ക്. 500, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചത്. 2000 രൂപ നോട്ട് അവതരിപ്പിച്ചതിന്റെ ലക്ഷ്യം കൈവരിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപ നോട്ടുകളുടെ അച്ചടി അവസാനിപ്പിച്ചതെന്നും റിസര്‍വ് ബാങ്കിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

2017 മാര്‍ച്ചിന് മുന്‍പാണ് 2000 രൂപ നോട്ടുകളില്‍ 89 ശതമാനവും അച്ചടിച്ച് ഇറക്കിയത്. നാലുമുതല്‍ അഞ്ചുവര്‍ഷം വരെയാണ് നോട്ടുകളുടെ കാലാവധി.  അങ്ങനെ നോക്കിയാല്‍ 2000 രൂപ നോട്ടുകളില്‍ 89 ശതമാനത്തിന്റെ കാലാവധിയും തീര്‍ന്നതായും റിസര്‍വ് ബാങ്ക് അറിയിച്ചു. 2018ല്‍ 6.73 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് വിതരണത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് 3.62 ലക്ഷം കോടി മൂല്യമായി താഴ്ന്നു. രാജ്യത്ത് പ്രചാരത്തിലുള്ള മൊത്തം നോട്ടുകളുടെ 10.8 ശതമാനം മാത്രമാണിതെന്നും റിസര്‍വ് ബാങ്കിന്റെ പ്രസ്താവനയില്‍ പറയുന്നു. ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് എന്നാണ് റിസര്‍വ് ബാങ്കിന്റെ വിശദീകരണം.

രാജ്യത്ത് വിനിമയത്തില്‍ നിന്ന്് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചെങ്കിലും നിലവില്‍ ഈ  നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ സെപ്റ്റംബര്‍ 30നകം ബാങ്കുകളില്‍ എത്തി 2000 രൂപ നോട്ടുകള്‍ ജനം മാറ്റിയെടുക്കണമെന്നും റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ പറയുന്നു.

2016 നവംബറിലാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. 500, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെയായിരുന്നു 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചത്. ബാങ്ക് ശാഖകളില്‍ പോയി നോട്ടുകള്‍ മാറാവുന്നതാണ്. ബാങ്കുകള്‍ 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. മെയ് 23 മുതല്‍ ഒരു ബാങ്കില്‍ നിന്ന് ഒരേസമയം 20000 രൂപ വരെ മാത്രമേ മാറ്റിയെടുക്കാന്‍ സാധിക്കൂ. ആര്‍ബിഐയുടെ 19 റീജിണല്‍ ഓഫീസുകളിലും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സൗകര്യം ഒരുക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT