Retail inflation plunges to series-low of 0.25% in Oct Ai image
Business

ഇഎംഐ കുറയുമോ?; പണപ്പെരുപ്പനിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍

ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍. ഒക്ടോബറില്‍ 0.25 ശതമാനമായി കുത്തനെ താഴ്ന്നിരിക്കുകയാണ് പണപ്പെരുപ്പനിരക്ക്. പച്ചക്കറികള്‍, ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ ഇടിവും ചരക്ക് സേവന നികുതി പരിഷ്‌കരണവുമാണ് പണപ്പെരുപ്പനിരക്ക് കുറയാന്‍ കാരണമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡേറ്റ വ്യക്തമാക്കുന്നു.

പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ടോളറന്‍സ് ലെവലായ രണ്ടു ശതമാനത്തില്‍ താഴെ എത്തി നില്‍ക്കുകയാണ്. ഇത് ഡിസംബറിലോ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലോ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചു. സമ്പദ്് വ്യവസ്ഥയെ ചലിപ്പിക്കുന്നതിന് അടുത്ത പണ വായ്പ നയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.

തുടര്‍ച്ചയായ ഒമ്പതാം മാസവും കേന്ദ്ര ബാങ്കിന്റെ ഇടത്തരം ലക്ഷ്യമായ 4 ശതമാനത്തിന് താഴെ തന്നെയാണ് പണപ്പെരുപ്പനിരക്ക്. സെപ്റ്റംബറില്‍ പണപ്പെരുപ്പം 2 ശതമാനത്തില്‍ താഴെയായിരുന്നു. 1.44 ശതമാനം. ജൂലൈയില്‍ ഇത് 1.61 ശതമാനമായിരുന്നു.

Retail inflation plunges to series-low of 0.25% in Oct

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

മുറിയില്‍ കയറി വാതിലടച്ചു; വിളിച്ചിട്ടും തുറന്നില്ല; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍; അന്വേഷണം

റോഡിന് കാത്തിരുന്നു 78 വർഷം, ഒടുവിൽ ഗ്രാമത്തിൽ ബസ് എത്തി; ആഘോഷം കളർഫുൾ! (വിഡിയോ)

ക്ഷേത്രോത്സവത്തിൽ അവൾ പാടി; കലാമണ്ഡലം ​ഹൈദരാലിയുടെ കഥകളി സം​ഗീത പാരമ്പര്യം ഫാത്തിമയിലൂടെ പുനർജനിക്കുന്നു

സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; കേന്ദ്രവിജ്ഞാപനം ഇറങ്ങി

SCROLL FOR NEXT