inflation in India ഫയൽ
Business

മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിൽ; രാജ്യത്ത് പണപ്പെരുപ്പ നിരക്ക് വര്‍ധിച്ചു

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് പണപ്പെരുപ്പ നിരക്ക് വര്‍ധിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് പണപ്പെരുപ്പ നിരക്ക് വര്‍ധിച്ചു. ഡിസംബറില്‍ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 1.33 ശതമാനമായി ഉയര്‍ന്നു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിത്.

കഴിഞ്ഞ മാസം 0.7 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. എങ്കിലും പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ താഴ്ന്ന ടോളറന്‍സ് പരിധിയായ രണ്ടു ശതമാനത്തിന് താഴെ തന്നെയാണ്. 2025ല്‍ ശരാശരി 2.2 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്. ഇത് 12 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണ്.

2012നെ അടിസ്ഥാന വര്‍ഷമായി കണക്കാക്കിയുള്ള അവസാന പണപ്പെരുപ്പ നിരക്ക് നിര്‍ണയമാണ് ഡിസംബറില്‍ നടന്നത്. ജനുവരി മുതല്‍ 2024 വര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് പണപ്പെരുപ്പ നിരക്ക് നിശ്ചയിക്കുക. ജനുവരിയിലെ പണപ്പെരുപ്പ നിരക്ക് ഫെബ്രുവരി 12നാണ് പുറത്തുവരിക. ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് പുതിയ പണപ്പെരുപ്പ നിരക്ക് നിര്‍ണയം.

Retail inflation rises to 3-month high of 1.33 percentage in December

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംസ്ഥാന സെക്രട്ടറി കളിയാക്കി ചിരിച്ചു', പാര്‍ട്ടിയില്‍ കടുത്ത അവഗണന; അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരന്‍

'ഹാസ്യ പരിപാടികള്‍ അരോചകം, സീരിയലില്‍ ഇപ്പോഴും സ്ത്രീകള്‍ ദുഷ്ട കഥാപാത്രങ്ങള്‍'; വിമര്‍ശിച്ച് സംസ്ഥാന ടെലിവിഷൻ പുരസ്കാര ജൂറി

കൂൺ പെട്ടെന്ന് കേടാകുന്നുണ്ടോ? രണ്ട് മാസം വരെ സൂക്ഷിക്കാം, ചില ടിപ്സ്

എണ്ണ മാത്രമല്ല, മരുന്നു മുതല്‍ സെമി കണ്ടക്ടര്‍ വരെ; വഴിയില്‍ കുടുങ്ങി ആഗോള ചരക്ക് നീക്കം, വന്‍ പ്രതിസന്ധി

ചെരുപ്പിട്ട് കാറോടിച്ചാൽ പിഴയോ? ഈ നിയമം ശരിക്കും ഉണ്ടോ?

SCROLL FOR NEXT