Elon Musk file
Business

ഇലോണ്‍ മസ്‌ക് വീണ്ടും 'ഒരു ലക്ഷം കോടി' പദവിയില്‍; സ്‌പേസ് എക്‌സ് എട്ടുശതമാനം കുതിച്ചു

പ്രമുഖ അമേരിക്കന്‍ വ്യവസായി ഇലോണ്‍ മസ്‌ക് വീണ്ടും ട്രില്യനെയര്‍ പദവിയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂയോര്‍ക്ക്: പ്രമുഖ അമേരിക്കന്‍ വ്യവസായി ഇലോണ്‍ മസ്‌ക് വീണ്ടും ട്രില്യനെയര്‍ പദവിയില്‍. റെക്കോര്‍ഡ് ഐപിഒയ്ക്ക് പിന്നാലെ സ്‌പേസ് എക്‌സിന്റെ ഓഹരി മൂല്യം എട്ടു ശതമാനത്തോളം ഉയര്‍ന്നതോടെയാണ് മസ്‌കിന്റെ ആസ്തി വീണ്ടും ഒരു ലക്ഷം കോടി തൊട്ടത്. ജൂണ്‍ പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്‌പേസ് എക്‌സ് ഓഹരി എത്തിയത്.

പ്രമുഖ ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സ്‌പേസ് എക്‌സ് ഓഹരി കുതിച്ചത്. കുറഞ്ഞ വിലയ്ക്ക് സ്‌പേസ് എക്‌സ് ഓഹരി വാങ്ങാന്‍ അവസരം എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ട്. ഇത് അവസരമായി കണ്ട് നിക്ഷേപകര്‍ ഒന്നടങ്കം സ്‌പേസ് എക്‌സ് ഓഹരി വാങ്ങിക്കൂട്ടിയതാണ് മൂല്യം ഉയരാന്‍ സഹായകമായത്. ഭാവിയിലെ എഐ ഉല്‍പ്പന്നങ്ങള്‍, സ്റ്റാര്‍ഷിപ്പിന്റെ പുരോഗതി തുടങ്ങി കമ്പനിയുമായി ബന്ധപ്പെട്ട് വലിയ സാധ്യതകളാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ച് ആണ് നിക്ഷേപകര്‍ ഒന്നടങ്കം ഓഹരികള്‍ വാങ്ങിക്കൂട്ടിയത്.

സ്‌പേസ് എക്‌സ് ഓഹരി 300 ഡോളര്‍ വരെ കുതിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞയാഴ്ച ചരിത്രപരമായ നേട്ടമാണ് സ്‌പേസ് എക്‌സ് സ്വന്തമാക്കിയത്. നാസയ്ക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ അയക്കുന്ന ദൗത്യം നിറവേറ്റി. ഗൂഗിളിന്റെ എഐ ചിപ്പുകള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്ന ദൗത്യവും ഒരേദിവസം നിര്‍വഹിച്ചു. കമ്പനിയുടെ അടുത്ത ഘട്ട സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പരീക്ഷ പറക്കലിനും ഒക്ടോബര്‍ അവസാനത്തോടെ പ്രതീക്ഷിക്കുന്ന മൂന്നാം പാദ സാമ്പത്തിക റിപ്പോര്‍ട്ടിനും മുന്‍പായി സ്‌പേസ് എക്‌സ് ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകരോട് മോര്‍ഗന്‍ സ്റ്റാന്‍ലി അനലിസ്റ്റുകള്‍ നിര്‍ദേശിക്കുന്നു.

ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ റോക്കറ്റ് ആണ് സ്റ്റാര്‍ഷിപ്പ്, സ്‌പേസ് എക്‌സിന്റെ അടുത്ത തലമുറ ബഹിരാകാശ പേടകമാണ്. സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്നതിനും മറ്റു കമ്പനികളുടെ കാര്‍ഗോകള്‍ ബഹിരാകാശത്ത് എത്തിക്കുന്നതിനുമാണ് പ്രധാനമായി ഇത് ഉപയോഗിക്കുക. ഇത് കമ്പനിയുടെ ബിസിനസിന് വലിയ ഊര്‍ജ്ജം പകരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

returning Musk to trillionaire status, SpaceX stock climbs to highest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗുജറാത്ത് മുതല്‍ ഡല്‍ഹി വരെ; മോദി എന്ന 'ഡബിള്‍ എന്‍ജിന്‍'; അധികാര കസേരയില്‍ കാല്‍നൂറ്റാണ്ട്

'ഇന്ത്യ സോറി പറഞ്ഞാൽ കളിക്കാം'; നടക്കില്ലെന്ന് സംഘാടകർ; ലെജൻഡ്സ് ക്രിക്കറ്റിലും നാണംകെട്ട് പാകിസ്ഥാൻ

കൂട്ടലും കുറയ്ക്കലും കഴിഞ്ഞാൽ അടിപതറുന്നു; ആൽജിബ്രയും ഭിന്നസംഖ്യകളും കേരളത്തിലെ കുട്ടികൾക്ക് കീറാമുട്ടി

'പടം ഉന്നുടേത്, കമന്റ് ബോക്‌സ് എന്നുടേത്'; രണ്ട് സെക്കന്റില്‍ ട്രെയിലര്‍ തൂക്കി മാത്യു; രജനിയ്ക്ക് വില്ലന്‍?

വാസുകിയുടെ ജന്മദിനം, കന്നി ആയില്യത്തിന്റെ പ്രാധാന്യമെന്ത്?; അറിയാം ചെയ്യേണ്ട വഴിപാടുകൾ