എല്‍25ന് നിരത്തിലിറങ്ങാന്‍ അനുമതി 
Business

3 മിനിറ്റില്‍ ഓട്ടോയില്‍ നിന്ന് സ്‌കൂട്ടര്‍ ഇറങ്ങിവരും; എല്‍25ന് നിരത്തിലിറങ്ങാന്‍ അനുമതി

ഒരേ വാഹനം സ്‌കൂട്ടറായും ഓട്ടോയായും ഉപയോഗിക്കാവുന്ന ആശയം ഹീറോ മോട്ടോകോര്‍പിന്റെ കീഴിലുള്ള 'സര്‍ജ്' എന്ന സ്റ്റാര്‍ട്ടപ് അവതരിപ്പിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂടിച്ചേര്‍ന്ന വാഹന കാറ്റഗറിക്ക് നിരത്തിലിറങ്ങാന്‍ അനുമതി. ഇതിനായി കേന്ദ്രസര്‍ക്കാര്‍ മോട്ടര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തി. 'എല്‍25' എന്ന പുതിയ വിഭാഗത്തിലാണ് ഇത്തരം വാഹനങ്ങളെ പരിഗണിക്കുക.

ഒരേ വാഹനം സ്‌കൂട്ടറായും ഓട്ടോയായും ഉപയോഗിക്കാവുന്ന ആശയം ഹീറോ മോട്ടോകോര്‍പിന്റെ കീഴിലുള്ള 'സര്‍ജ്' എന്ന സ്റ്റാര്‍ട്ടപ് അവതരിപ്പിച്ചിരുന്നു. 2020ലാണ് ഹീറോ ക്വാര്‍ക്ക് 1 എന്ന പേരില്‍ ഈ ആശയം പുറത്തിറക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോകത്തിലെ 'ഫസ്റ്റ് ക്ലാസ് കണ്‍വേര്‍ട്ടിബിള്‍ വാഹനം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സര്‍ജ് എസ് 32 ഹീറോ വേള്‍ഡ് 2024 ല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇലക്ട്രിക് ഓട്ടോയില്‍ ഒരു സ്വിച്ച് ഞെക്കിയാല്‍ ഓട്ടോയില്‍ നിന്നൊരു സ്‌കൂട്ടര്‍ ഇറങ്ങിവരും. ഒരു രൂപത്തില്‍നിന്നു മറ്റൊന്നിലേക്കു മാറ്റാന്‍ 3 മിനിറ്റു മതി.

വാഹനത്തിന്റെ ഒരു ഭാഗം ചാര്‍ജിങ്ങിനു കുത്തിയിട്ടിട്ട് സ്‌കൂട്ടര്‍ ഓടിച്ചുപോകാം. സ്‌കൂട്ടറിനും പ്രത്യേകം ബാറ്ററി പാക്കുണ്ട്. ഈ വാഹനത്തിന് പാസഞ്ചര്‍, പിക്കപ് അടക്കം 4 മോഡലുകളുണ്ട്. സ്‌കൂട്ടറിനും ഓട്ടോയ്ക്കും ഒരേ റജിസ്‌ട്രേഷന്‍ നമ്പറാണ് ഉണ്ടാവുക. സ്‌കൂട്ടറിന് 60 കിലോമീറ്ററാണു പരമാവധി വേഗം. ഓട്ടോയായാണ് ഓടുന്നതെങ്കില്‍ ഇത് 45 കിലോമീറ്ററാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT