image credit: royal enfield 
Business

ബൈക്കിലെ 'രാജാവ്' എത്തി; ജെ-പ്ലാറ്റ്‌ഫോം ആര്‍ക്കിടെക്ചറിന്റെ കരുത്തുമായി ബുള്ളറ്റ് 350; വില 1.74 ലക്ഷം രൂപ മുതല്‍ 

ഇരുചക്ര വാഹനപ്രേമികള്‍ കാത്തിരുന്ന 2023 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 വിപണിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

രുചക്ര വാഹനപ്രേമികള്‍ കാത്തിരുന്ന 2023 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 വിപണിയില്‍. 1.74 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. റോയല്‍ എന്‍ഫീല്‍ഡിന്റെ തന്നെ ക്ലാസിക് 350നെ അപേക്ഷിച്ച് 19,000 രൂപ കുറവാണ് 2023 മോഡലിന്. എന്നാല്‍ ഹണ്ടര്‍ 350നേക്കാള്‍ 24,000 രൂപ കൂടുതല്‍ നല്‍കണം.

മിലിറ്ററി റെഡ്, മിലിറ്ററി ബ്ലാക്ക് എന്നി കളര്‍ വേരിയന്റുകളിലാണ് ബൈക്ക് അവതരിപ്പിച്ചത്. 1,73,562 രൂപയ്ക്ക് ആരംഭിക്കുന്ന വില 2,15, 801 രൂപ വരെയായി ഉയരും. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ മെറൂണ്‍, ബ്ലാക്ക് കളര്‍ ഓപ്ഷനുകളാണ് ലഭിക്കുക. ഇതിന് 1,97,436 രൂപയാണ് എക്‌സ് ഷോറൂം വില. ബ്ലാക്ക് ഗോള്‍ഡ് സ്‌കീമില്‍ മാത്രമേ ഹൈ എന്‍ഡ് വേരിയന്റ് ലഭിക്കുകയുള്ളു. ഇതിന് 2,15,801 രൂപ എക്‌സ് ഷോറൂം വിലയുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, ക്ലാസിക് 350, മീറ്റിയോര്‍ 350 എന്നിവയ്ക്ക് കരുത്ത് നല്‍കുന്ന അതേ ജെ-പ്ലാറ്റ്‌ഫോം ആര്‍ക്കിടെക്ചറാണ് പുതിയ ബുള്ളറ്റ് 350യിലും റോയല്‍ എന്‍ഫീല്‍ഡ് ഉപയോഗിച്ചിരിക്കുന്നത്. അതേ എയര്‍-കൂള്‍ഡ്, 349 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനുമായി വരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350യില്‍ 20 എച്ച്പി പവറും 27 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

പുതിയ മോഡല്‍ ഒരു പുതിയ ഫ്രെയിമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പഴയ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ തന്നെയാണ് 2023 മോഡല്‍ ബുള്ളറ്റിന്റെ ആകര്‍ഷണം. പിന്നിലും ഡ്യൂവല്‍ ഷോക്ക് അബ്‌സോര്‍ബര്‍ സെറ്റപ്പ് തന്നെയാണുള്ളത്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ബൈക്കിന് 300 എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 270 എംഎം റിയര്‍ ഡിസ്‌ക് ബ്രേക്കുമുണ്ട്.

ക്ലാസിക് 350-യുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2023 മോഡലില്‍ സിംഗിള്‍ പീസ് സീറ്റ്, വ്യത്യസ്തമായ ഹാന്‍ഡില്‍ബാര്‍, ദീര്‍ഘചതുരാകൃതിയിലുള്ള സൈഡ് ബോക്‌സുകള്‍, കൂടുതല്‍ ചതുരാകൃതിയിലുള്ള പിന്‍ ഫെന്‍ഡര്‍ എന്നിവ ഉള്‍പ്പെടുന്നു. ടെയില്‍-ലാമ്പ് ഹൗസിംഗും വ്യത്യസ്തമാണ്. ബുള്ളറ്റ് ഇപ്പോള്‍ അഞ്ച് നിറങ്ങളില്‍ ലഭ്യമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി