sip investment പ്രതീകാത്മക ചിത്രം
Business

മാസംതോറും 2000 രൂപ നിക്ഷേപിക്കാമോ?, ഒരു കോടി സമ്പാദിക്കാന്‍ എത്ര സമയമെടുക്കും?; കണക്ക് ഇങ്ങനെ

നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് എസ്ഐപി വഴി മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് എസ്ഐപി വഴി മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.

അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. കയറ്റിറക്കങ്ങളില്‍ ആവറേജ് ചെയ്യുന്നത് കൊണ്ട് വലിയ റിസ്‌ക് വരുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

പ്രതിമാസം 2,000 രൂപയുടെ എസ്‌ഐപി വഴി ഒരു കോടി രൂപയുടെ സമ്പാദ്യം ഉണ്ടാക്കാന്‍ എത്ര സമയമെടുക്കും?

പ്രതിവര്‍ഷം 10 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന് കരുതുക. ലക്ഷ്യത്തിലെത്താന്‍ ഏകദേശം 38 വര്‍ഷമെടുക്കും. പ്രതിവര്‍ഷം 12 ശതമാനം റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ സമയപരിധി ഏകദേശം 33 വര്‍ഷമായി കുറയും. എന്നാല്‍ 15 ശതമാനം വാര്‍ഷിക ലാഭം ലഭിക്കുകയാണെങ്കില്‍ ഏകദേശം 28 വര്‍ഷത്തിനുള്ളില്‍ ഈ നേട്ടം കൈവരിക്കാനാകും. ഇവ വെറുമൊരു ഏകദേശ കണക്കുകള്‍ മാത്രമാണ്. വിപണിയുടെ പ്രകടനത്തിനനുസരിച്ച് യഥാര്‍ത്ഥ ലാഭത്തില്‍ മാറ്റങ്ങള്‍ വരാം.

കൂട്ടുപലിശയുടെ ശക്തിയാണ് എസ്‌ഐപി നിക്ഷേപങ്ങളുടെ ഏറ്റവും വലിയ നേട്ടം. ആദ്യ വര്‍ഷങ്ങളില്‍ സമ്പാദ്യം വളരുന്നത് പ്രധാനമായും ഓരോ മാസവും അടയ്ക്കുന്ന തുകയിലൂടെയാണ്. എന്നാല്‍ സമയം കടന്നുപോകുമ്പോള്‍, ലാഭത്തില്‍ നിന്ന് വീണ്ടും ലാഭം ഉണ്ടായിത്തുടങ്ങുകയും ഇത് നിക്ഷേപത്തിന്റെ വളര്‍ച്ചയെ വേഗത്തിലാക്കുകയും ചെയ്യും. അതുകൊണ്ടാണ് വിപണിയിലെ ശരിയായ സമയം പ്രവചിക്കുന്നതിനേക്കാള്‍ പ്രധാനം വിപണിയില്‍ ദീര്‍ഘകാലം തുടരുന്നതാണെന്നാണ് വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നത്.

Rs 2,000 Monthly SIP Make You A Crorepati? Here's How Long It Could Take

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശിക്ഷ എന്നാല്‍ പട്ടിണിക്ക് ഇടലല്ല; തടവുകാരില്‍ 45 ശതമാനവും മയക്കുമരുന്ന്, പോക്‌സോ കേസുകളില്‍പ്പെട്ടവര്‍'

'ഇപ്പോഴും ആലോചിക്കുമ്പോൾ സങ്കടമാണ്, അദ്ദേഹത്തിന്റെ ജീവിതത്തിൽ അങ്ങനെയൊരു ടേൺ വന്നപ്പോൾ ഷോക്കായിപ്പോയി'; ജിഷ്ണുവിനെക്കുറിച്ച് ഭാവന

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്ന സംഭവം: അന്വേഷണം പ്രഖ്യാപിച്ചു

ആധുനിക ഖത്തറിന്റെ പിതാവ്; ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അന്തരിച്ചു

കള്ളാടി മണ്ണിടിച്ചിൽ; ദിവസങ്ങൾ നീണ്ട തിരച്ചിൽ, കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി