കള്ളാടി മണ്ണിടിച്ചിൽ; ദിവസങ്ങൾ നീണ്ട തിരച്ചിൽ, കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി

മീനാക്ഷി പാലത്തിൽ നിന്നും 150 മീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
Kalladi rescue
രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നുPTI
Edited By:
Updated on
1 min read

കോഴിക്കോട്: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയുടെ മൃതദേഹം ആണ് കിട്ടിയത്. ദുരന്തത്തിൽ കാണാതായ മറ്റെല്ലാവരുടേയും മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. മീനാക്ഷി പാലത്തിൽ നിന്നും 150 മീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Kalladi rescue
ഹിന്ദു ഐക്യവേദി നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ; മുഖ്യമന്ത്രി വിഡി സതീശനെതിരെ എൻഎസ്എസ്; കോൺഗ്രസിലും അതൃപ്തി

പുഴയോട് ചേർന്ന് ഏല തോട്ടത്തിലെ കുളത്തിലായിരുന്നു മൃതദേഹം. ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. തെർമൽ ഡിറ്റക്ടറുകൾ, ഡ്രോണുകൾ, കെഡാവർ ഡോഗുകൾ തുടങ്ങി എല്ലാ അത്യാധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്.

മൃതദേഹം തുടർനടപടികൾക്കായി ഉടൻ വൈത്തിരി താലൂക്ക് ആശൂപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലെത്തിക്കും. വയനാട് കള്ളാടിയിൽ ജൂലായ് 8നാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നരയോടെ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. തുരങ്കപാത പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ തുടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

Kalladi rescue
ഗുരുവായൂരിൽ വയോധികയെ കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ താഴ്ത്തി: രണ്ട് പേർ പൊലീസ് പിടിയിൽ
Kalladi rescue
ചില്ലറയില്ലെന്ന് പറഞ്ഞ് മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ടു; കണ്ടക്ടർക്കും ഡ്രൈവർക്കും സസ്പെൻഷൻ
Kalladi rescue
'ജയില്‍ അഡ്വൈസറി ബോര്‍ഡില്‍ രാഷ്ട്രീയ നേതാക്കളെ അംഗമാക്കുന്നത് ശരിയല്ല'
Summary

Kalladi landslide: Body of the last missing person recovered

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com