ചില്ലറയില്ലെന്ന് പറഞ്ഞ് മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ടു; കണ്ടക്ടർക്കും ഡ്രൈവർക്കും സസ്പെൻഷൻ

യാത്രാ ദുരിതം നേരിട്ടറിയാൻ വേഷംമാറി ഇറങ്ങിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിന് ദുരനുഭവം; ഓട്ടോറിക്ഷയിലും അമിത ചാർജ് ഈടാക്കി
Karnataka Transport Minister Byrathi Suresh
Karnataka Transport Minister Byrathi Suresh
Edited By:
Updated on
2 min read

ബെംഗളൂരു: നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന സാധാരണക്കാരായ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ടറിയാൻ മാസ്ക് ധരിച്ച് വേഷംമാറി പരിശോധനയ്ക്കിറങ്ങിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിന് ദുരനുഭവം. ചില്ലറ പണമില്ലെന്ന കാരണത്താൽ മന്ത്രിയെ ബിഎംടിസി ബസിൽ നിന്നും കണ്ടക്ടർ ഇറക്കിവിട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വേഷംമാറിയെത്തിയ മന്ത്രിയെ തിരിച്ചറിയാതിരുന്നതിനെ തുടർന്ന് ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്തിയ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പിന്നീട് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

Karnataka Transport Minister Byrathi Suresh
'57 വാദങ്ങള്‍, എന്നിട്ടും തീരുമാനമായില്ല; വിധി കാത്ത് നില്‍ക്കാതെ അവര്‍ മരിച്ചു'! കാന്‍സര്‍ മരുന്നിന്റെ വില കുറയ്ക്കണമെന്നാശ്യപ്പെട്ട് രാഷ്ട്പതിക്ക് കത്ത്

'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; ബസിലെ ദുരനുഭവം ഇങ്ങനെ:

പൊതുജനങ്ങൾക്കിടയിലേക്ക് അവരുടെ പരാതികൾ മനസ്സിലാക്കാൻ തന്റെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്താതെ മുഖത്തൊരു മാസ്ക് ധരിച്ചാണ് മന്ത്രി ബൈരതി സുരേഷ് യാത്ര ചെയ്തത്. ഹെബ്ബാളിൽ നിന്നും നാഗഷെട്ടി ഹള്ളിയിലേക്ക്പോകുന്ന ബി.എം.ടി.സി ബസിലാണ് മന്ത്രി കയറിയത്.

ബസിൽ കയറിയ ശേഷം രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ട മന്ത്രി കണ്ടക്ടർക്ക് 100 രൂപയുടെ നോട്ട് കൈമാറി. എന്നാൽ കൃത്യമായ ചില്ലറ പണം നൽകണമെന്ന് കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു. തന്റെ പക്കൽ ചില്ലറയില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ, "ചില്ലറയില്ലെങ്കിൽ ബസിൽ നിന്നും ഇറങ്ങിപ്പോകൂ" എന്ന് കണ്ടക്ടർ രൂക്ഷമായ ഭാഷയിൽ പറയുകയായിരുന്നു. മാസ്ക് ധരിച്ചിരുന്നതിനാൽ ബസ് ഡ്രൈവർക്കോ കണ്ടക്ടർക്കോ ഇത് ഗതാഗത മന്ത്രിയാണെന്ന് മനസ്സിലായില്ല. തർക്കത്തിനൊന്നും നിൽക്കാതെ മന്ത്രി താൻ ആരാണെന്ന് വ്യക്തമാക്കാതെ ബസിൽ നിന്നും ഇറങ്ങി.

Karnataka Transport Minister Byrathi Suresh
'ശിക്ഷ എന്നാല്‍ പട്ടിണിക്ക് ഇടലല്ല; തടവുകാരില്‍ 45 ശതമാനവും മയക്കുമരുന്ന്, പോക്‌സോ കേസുകളില്‍പ്പെട്ടവര്‍'

ഓട്ടോറിക്ഷയിലും കബളിപ്പിക്കൽ

ശനിയാഴ്ച രാത്രി 7.10 മുതൽ 9.10 വരെയുള്ള സമയത്താണ് മന്ത്രി ബെംഗളൂരു നഗരത്തിലെ വിവിധയിടങ്ങളിൽ പൊതുഗതാഗതത്തിന്റെ ഗുണനിലവാരം വിലയിരുത്താൻ യാത്ര ചെയ്തത്. ജയമഹൽ, ടിവി ടവർ, ആർ.ടി നഗർ, സി.ബി.ഐ റോഡ്, ഹെബ്ബാൾ, മാന്യത ടെക് പാർക്ക്, നാഗവാര, ഹെന്നൂർ, ഹെന്നൂർ ബന്ദെ, ബൈരതി ബന്ദെ, ഗെദ്ദലഹള്ളി എന്നീ റൂട്ടുകളിലൂടെയാണ് മന്ത്രി ബസ് മാർഗ്ഗം യാത്ര നടത്തിയത്.

Karnataka Transport Minister Byrathi Suresh
ഹിന്ദു ഐക്യവേദി നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ; മുഖ്യമന്ത്രി വിഡി സതീശനെതിരെ എൻഎസ്എസ്; കോൺഗ്രസിലും അതൃപ്തി

ബസ് യാത്രയ്ക്ക് ശേഷം നാഗഷെട്ടി ഹള്ളിയിൽ നിന്നും അദ്ദേഹം ഒരു ഓട്ടോറിക്ഷയിലും ചെറിയ ദൂരം യാത്ര ചെയ്തു. എന്നാൽ ഓട്ടോറിക്ഷയിലെ അനുഭവം ഇതിലും മോശമായിരുന്നു. യാത്രയ്ക്ക് ശേഷം ഓട്ടോയിലെ ഫെയർ മീറ്ററിൽ 30 രൂപയാണ് കാണിച്ചതെങ്കിലും ഡ്രൈവർ ആവശ്യപ്പെട്ടത് 36 രൂപയാണ്. എന്തുകൊണ്ടാണ് അധിക തുക ഈടാക്കുന്നതെന്ന് മന്ത്രി ചോദിച്ചപ്പോൾ, മീറ്റർ പിന്നീട് ശരിയാക്കുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവിൽ മന്ത്രി ഡ്രൈവർക്ക് 40 രൂപ നൽകി ഓട്ടോയിൽ നിന്നും ഇറങ്ങുകയായിരുന്നു. സാധാരണക്കാരായ ജനങ്ങൾ നഗരത്തിൽ പ്രതിദിനം നേരിടുന്ന ചൂഷണങ്ങൾ നേരിട്ട് ബോധ്യപ്പെട്ട പശ്ചാത്തലത്തിൽ വരുംദിവസങ്ങളിൽ കർശന നടപടികളിലേക്ക് കടക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.

Karnataka Transport Minister Byrathi Suresh
'സ്‌കൂട്ടര്‍ അപകടത്തിന്റെ കാരണം ഭര്‍ത്താവ്'; പരാതിയുമായി ഭാര്യ കോടതിയില്‍, കേസെടുത്ത് പൊലീസ്
Karnataka Transport Minister Byrathi Suresh
'ജയില്‍ അഡ്വൈസറി ബോര്‍ഡില്‍ രാഷ്ട്രീയ നേതാക്കളെ അംഗമാക്കുന്നത് ശരിയല്ല'
Karnataka Transport Minister Byrathi Suresh
റോ-റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ-ഫോർട്ട് കൊച്ചി മൂന്നാമത്തെ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
Summary

In a dramatic turn of events, Karnataka Transport Minister Byrathi Suresh was allegedly asked to get off a BMTC bus by a conductor for not providing the exact change during a surprise inspection in disguise.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSRTC Bus Station
CP John_ Nithin_gadkari
UT Khader
KSRTC Bus fire
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com