'ഇപ്പോഴും ആലോചിക്കുമ്പോൾ സങ്കടമാണ്, അദ്ദേഹത്തിന്റെ ജീവിതത്തിൽ അങ്ങനെയൊരു ടേൺ വന്നപ്പോൾ ഷോക്കായിപ്പോയി'; ജിഷ്ണുവിനെക്കുറിച്ച് ഭാവന

ഇപ്പോഴും അതാലോചിക്കുമ്പോൾ ഒരു സങ്കടമാണ്
Bhavana, Jishnu Raghavan
Bhavana, Jishnu Raghavanവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

'നമ്മൾ' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഭാവന. ജിഷ്ണു രാഘവൻ, സിദ്ധാർഥ് ഭരതൻ എന്നിവരും ചിത്രത്തിൽ ഭാവനയ്ക്കൊപ്പം പ്രധാന വേഷത്തിലെത്തിയിരുന്നു. പെട്ടെന്നുള്ള നടൻ ജിഷ്ണുവിന്റെ വേർപാട് മലയാളികൾക്ക് ഇന്നും ഒരു വേദനയാണ്. നായകനായും വില്ലനായും സഹനടനായുമെല്ലാം നിറഞ്ഞു നിന്നിരുന്ന ജിഷ്ണു 2016 ലാണ് ഈ ലോകത്തോട് വിടപറഞ്ഞത്.

കാന്‍സറിനെ തുടര്‍ന്നായിരുന്നു ജിഷ്ണുവിന്റെ മരണം. മരിക്കുമ്പോള്‍ വെറും 35 വയസേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. ജിഷ്ണുവിന്റെ കാര്യം ആലോചിക്കുമ്പോൾ ഇപ്പോഴും സങ്കടമാണെന്ന് പറയുകയാണ് ഭാവനയിപ്പോൾ. "ജിഷ്ണു ചേട്ടൻ ഭയങ്കര ഫൺ ആയിരുന്നു. ഒരുപാട് സംസാരിക്കുകയും പഠിക്കുന്ന സമയത്തെ കുറേ കഥകളൊക്കെ പറയുകയും ചെയ്യുന്ന വളരെ ജെനുവിൻ ആയിട്ടുള്ള ഒരു മനുഷ്യനായിരുന്നു.

വളരെ ആരോ​ഗ്യവാനായ, ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്ന ഒരാളായിരുന്നു. പെട്ടെന്ന്, ജിഷ്ണു ചേട്ടന്റെ ജീവിതത്തിൽ അങ്ങനെയൊരു ടേൺ വന്നപ്പോൾ നമ്മളെല്ലാവരും ഷോക്ക് ആയിപ്പോയി.

ഈ അടുത്തിടെ എനിക്ക് തോന്നുന്നു, ഒരു മൂന്ന് മാസം മുൻപ് ചരമവാർഷികം വന്നപ്പോൾ ഞാനും എന്റെ വേറെ രണ്ട് മൂന്ന് സുഹൃത്തുക്കളും കൂടി അദ്ദേഹത്തിന്റെ കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അതാലോചിക്കുമ്പോൾ ഒരു സങ്കടമാണ്". - ഫ്രെയിമെക്സ് സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിൽ ഭാവന പറഞ്ഞു.

Bhavana, Jishnu Raghavan
'തായ്‌ലൻഡിൽ ജയറാമേട്ടനും ഞാനും ഭിക്ഷയെടുക്കാൻ പോയി, എൻഡ് ക്രെഡിറ്റിൽ ആ വിഷ്വൽസുണ്ട്'; 'ഹാപ്പി ഹസ്ബൻഡ്സ്' ഷൂട്ടിനിടയിലെ അനുഭവം പറഞ്ഞ് ഭാവന
Bhavana, Jishnu Raghavan
'മല്ലിക ചേച്ചിയെ കാണാന്‍ ചമ്മലുണ്ട്, എപ്പോഴെങ്കിലും കണ്ടാല്‍ ഞാനൊന്ന് കെട്ടിപ്പിടിക്കും; എന്നെ അടിക്കാതിരുന്നാല്‍ മതി'- വിഡിയോ
Bhavana, Jishnu Raghavan
'ഒരമ്മയോടും കളിക്കാൻ നിൽക്കരുത്, നമ്മൾ നമുക്ക് വേണ്ടി സംസാരിച്ചില്ലെങ്കിൽ ഈ വിഡ്ഢികൾ നമ്മുടെ നെഞ്ചത്ത് കയറും'; സൈബർ ആക്രമണത്തിൽ ഖുശ്ബു
Summary

Bhavana remembers Actor Jishnu Raghavan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com