Rubber minimum support price raised to ₹250 
Business

റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി; ജൂലൈ 3 മുതലുള്ള ബില്ലുകള്‍ക്ക് ബാധകം

ധനകാര്യവകുപ്പ് ഉത്തരവിറക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര്‍ധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. റബ്ബര്‍ കര്‍ഷകരെ സഹായിക്കാനായി റബ്ബര്‍ ഉത്പാദന ഇന്‍സെന്റീവ് പദ്ധതി പ്രകാരം താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

ഉത്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ റബ്ബറിന്റെ താങ്ങുവില വര്‍ധിപ്പിക്കണമെന്ന് കര്‍ഷകരും റബ്ബര്‍ ഉത്പാതക സംഘങ്ങളും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതേത്തുടര്‍ന്നാണ് താങ്ങുവില കിലോഗ്രാമിന് 200 രൂപയില്‍ നിന്ന് 250 രൂപയായി വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. ജൂലൈ മൂന്ന് മുതലുള്ള ബില്ലുകള്‍ക്ക് പുതിയ താങ്ങുവില ബാധകമാകും.

Rubber minimum support price raised to ₹250

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ കാണാനില്ല; മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

രണ്ട് ഭാര്യമാരുണ്ടെങ്കില്‍ കുടുംബ പെന്‍ഷന്‍ ഇരുവര്‍ക്കും തുല്യമായി നല്‍കണം; ഉത്തരവുമായി ഹൈക്കോടതി

'മമിതയും നസ്‌ലിനുമൊക്കെ വലിയ പ്രൊജക്ടുകളുടെ ഭാ​ഗമാകുന്നതിൽ സന്തോഷം; അത് ഭയങ്കര അടിപൊളിയാണ്'

നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് തലയില്‍ ചൂടി; യുവാക്കള്‍ക്കെതിരെ കേസ്

'അവള്‍ മാനസിക വിഷമത്തിലാണ്, ജീവനൊടുക്കാന്‍ സാധ്യത'; നാട്ടില്‍ നിന്ന് സന്ദേശം, യുവതിക്ക് രക്ഷകരായി ദുബൈ പൊലീസ്