'മുഖ്യമന്ത്രിയെ വിശ്വാസമുണ്ട്, തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍'; വിഡി സതീശനെ കണ്ട് അലോഷ്യസ് സേവ്യര്‍

'മുഖ്യമന്ത്രിയും അദ്ദേഹത്തോടൊപ്പമുള്ള കോണ്‍ഗ്രസ് മന്ത്രിമാരും കെഎസ്‌യുവിലൂടെ കടന്നുവന്നവരാണ്'
vd satheesan, aloshious xavier
വിഡി സതീശന്‍, അലോഷ്യസ് സേവ്യര്‍File
Updated on
1 min read

തിരുവനന്തപുരം: ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിഡി സതീശനുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ കൂടിക്കാഴ്ച നടത്തി. കെഎസ്‌യുവിന്റെ മുഴുവന്‍ ആശങ്കയും മുഖ്യമന്ത്രിയെ അറിയിച്ചെന്നും അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അലോഷ്യസ് പ്രതികരിച്ചു. മുഖ്യമന്ത്രി എല്ലാം ക്ഷമാപൂര്‍വം കേട്ടു. കെഎസ്‌യുവിന്റെ കൂടി അധ്വാന ഫലമായാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത്. സര്‍ക്കാരുമായി കെഎസ്‌യു പോരിന് എന്നൊക്കെ പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും പ്ലീഡര്‍ നിയമന കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നും അലോഷ്യസ് പറഞ്ഞു.

'കെഎസ്‌യുവിന്റെ മുഴുവന്‍ ആശങ്കയും മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചു. മുഖ്യമന്ത്രിയും അദ്ദേഹത്തോടൊപ്പമുള്ള മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരും കെഎസ്‌യുവിലൂടെ കടന്നുവന്നവരാണ്. ആ വൈകാരികത ഇന്നും അവരിലുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്.

ജിയോണ ജെയിംസ് ലോ കോളജില്‍ എസ്എഫ്‌ഐക്കാരി ആയിരുന്നു. അതിനു ശേഷവും അവര്‍ ഇടതുപക്ഷ നിലപാടുകള്‍ തന്നെയാണ് സ്വീകരിച്ചുവന്നത്. അക്കാര്യം സര്‍ക്കാരിനോട് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി അത് ക്ഷമാപൂര്‍വം കേട്ടതിനാല്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. പാര്‍ട്ടിയും വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കെഎസ്‌യുവുന് പൂര്‍ണ വിശ്വാസമുണ്ട്. എല്ലാം ആ ലൈനില്‍ മാത്രം കണ്ടാല്‍ മതി.

vd satheesan, aloshious xavier
അലോഷ്യസ് സേവ്യറെ വേദിയിലേക്ക് ക്ഷണിച്ച് കൈകൊടുത്ത് സുധീരൻ; 'നിലപാടുകൾ ആർജ്ജവത്തോടെ പറയുന്ന നേതാവ്' എന്ന് പ്രശംസ

ഞങ്ങളുന്നയിച്ച വിഷയത്തിന്റെ മെറിറ്റും ഡീമെറിറ്റും മാറ്റിവച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലുണ്ടാകുന്ന ചര്‍ച്ചകള്‍ ശരിയല്ല. കെഎസ്‌യു സര്‍ക്കാരിനെതിരെ എന്നൊക്കെയുള്ള തരത്തിലാണ് പ്രചാരണങ്ങള്‍ നടന്നത്. എന്നാല്‍ ഞങ്ങളുടെ കൂടി അധ്വാന ഫലമായാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഇത് ഞങ്ങളുടെ കൂടി സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്. മുഖമില്ലാത്ത പ്രൊഫൈലുകളില്‍ നിന്ന് വരുന്ന പോസ്റ്റുകള്‍ തെറ്റായ തരത്തിലുള്ളവയാണ്' -അലോഷ്യസ് വ്യക്തമാക്കി.

vd satheesan, aloshious xavier
കോറോഹെല്‍ത്ത് കൂട്ടപിരിച്ചുവിടല്‍: ജീവനക്കാര്‍ക്ക് 5 മാസത്തെ മുഴുവന്‍ ശമ്പളം കൂടി, എക്‌സിപീരിയന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് മന്ത്രി
vd satheesan, aloshious xavier
ശബരിമല സ്വർണ്ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് എത്രയും വേ​ഗം സമര്‍പ്പിക്കണം; എസ്ഐടിക്ക് നിർദേശം
vd satheesan, aloshious xavier
'തൂക്കുകയർ നൽകിയതിൽ സന്തോഷം, അവിടെയില്ലാത്തതിനാലാണ് ഞാൻ രക്ഷപ്പെട്ടത്'; കോടതിയിൽ വിശ്വാസമുണ്ടായിരുന്നുവെന്ന് സുധാകരൻറെ മക്കൾ
Summary

Aloshious Xavier response after meeting CM on Pleader Appointment Row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

CM V D Satheesan
today top five news
vd satheesan
vd satheesan, aloshious xavier
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com