ഓഹരി വിപണിയിൽ ഇന്നും നേട്ടം പ്രതീകാത്മക ചിത്രം
Business

രണ്ടുദിവസത്തിനിടെ 30 പൈസയുടെ നേട്ടം, തിരിച്ചുകയറി രൂപ; ഓഹരി വിപണിയിലും മുന്നേറ്റം

രണ്ടാം ദിവസവും രൂപ നേട്ടത്തില്‍ ക്ലോസ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രണ്ടാം ദിവസവും രൂപ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഇന്ന് ഡോളറിനെതിരെ 13 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 86.40 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. തുടക്കത്തില്‍ നഷ്ടം നേരിട്ടെങ്കിലും പിന്നീട് രൂപയുടെ മൂല്യം ഉയരുകയായിരുന്നു.

ഓഹരി വിപണിയില്‍ നിന്നുള്ള അനുകൂലമായ സൂചനകളാണ് രൂപയ്ക്ക് തുണയായത്. കൂടാതെ അസംസ്‌കൃത എണ്ണ വിലയുടെ കുതിപ്പ് മയപ്പെട്ടതും ഗുണം ചെയ്തു. ഇറക്കുമതിക്കാര്‍ക്ക് ഡോളര്‍ ആവശ്യകത കുറഞ്ഞതാണ് രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായത്. 86.50 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വിനിമയം തുടങ്ങിയത്. ഒരു ഘട്ടത്തില്‍ 86.55 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് തിരിച്ചുകയറിയ രൂപ 86.28 വരെ ഉയര്‍ന്ന ശേഷമാണ് 86.40ല്‍ ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച രൂപ 17 പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്.

അതിനിടെ ഓഹരി വിപണി ഇന്നും നേട്ടം ഉണ്ടാക്കി. ബിഎസ്ഇ സെന്‍സെക്‌സ് 224 പോയിന്റ് നേട്ടത്തോടെ 76,724 എന്ന നിലയില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 37 പോയിന്റ് ആണ് മുന്നേറിയത്. 23,213 പോയിന്റിലാണ് നിഫ്റ്റിയില്‍ വ്യാപാരം അവസാനിച്ചത്. റിലയന്‍സ്, എന്‍ടിപിസി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, മാരുതി സുസുക്കി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം