Rupee falls 14 paise  ഫയൽ
Business

കുതിപ്പ് തുടര്‍ന്ന് എണ്ണവില, 102 ഡോളര്‍ കടന്നു; രൂപയ്ക്ക് 14 പൈസയുടെ നഷ്ടം, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 14 പൈസയുടെ നഷ്ടത്തോടെ 92.42 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. എണ്ണ വില കുതിച്ചുയരുന്നതും ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നതുമാണ് രൂപയെ ബാധിച്ചത്.

അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും രൂപയ്ക്ക് വിനയായി. അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ വായ്പ നയ പ്രഖ്യാപനം വരാനിരിക്കുകയാണ്. അതിനാല്‍ നിക്ഷേപകര്‍ ഏറെ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. കഴിഞ്ഞ ദിവസം 92.28 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.

ഹോര്‍മുസ് കടിലിടുക്കില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ എണ്ണ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. അതിനാല്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 102 ഡോളര്‍ കടന്നു. ഇന്ന് 2.68 ശതമാനത്തിന്റെ വര്‍ധനയാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. അതിനിടെ ഓഹരി വിപണി ഇന്ന് നേട്ടത്തിലാണ്.

ഇന്നലെ ആയിരത്തോളം പോയിന്റ് മുന്നേറിയ ബിഎസ്ഇ സെന്‍സെക്‌സ് ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിലും മുന്നേറ്റമാണ് കാഴ്ചവെച്ചത്. സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന പ്രതീക്ഷയും ഏഷ്യന്‍ വിപണി ഉണര്‍ന്നതുമാണ് ഇന്ത്യന്‍ വിപണിക്ക് കരുത്തായത്. പ്രധാനമായി ഓട്ടോ, മെറ്റല്‍, റിയല്‍റ്റി ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്.

Rupee falls 14 paise, Brent crude was trading higher, Sensex gains 500 pts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT