Rupee falls 15 paise ഫോട്ടോ/എഎൻ‌ഐ
Business

വീണ്ടും 90ലേക്ക് അടുത്ത് രൂപ, 15 പൈസയുടെ നഷ്ടം; സെന്‍സെക്‌സ് 85,000ലേക്ക്, പൊള്ളി ഐടി ഓഹരികള്‍

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 15 പൈസയുടെ നഷ്ടത്തോടെ 89.90 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതുമാണ് രൂപയെ സ്വാധീനിക്കുന്നത്.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം 23 പൈസയുടെ നേട്ടത്തോടെ 89.75 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. അമേരിക്ക- ഇന്ത്യ വ്യാപാരത്തിലെ അനിശ്ചിതത്വം, ഡോളര്‍ ആവശ്യകത ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളും രൂപയില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ വര്‍ഷം ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ 1650 കോടി ഡോളറാണ് പിന്‍വലിച്ചത്.

അതിനിടെ ഓഹരി വിപണി നേരിയ നേട്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 200ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 26,000ന് മുകളിലാണ്. ചൊവ്വാഴ്ച വിദേശ നിക്ഷേപകര്‍ 3844 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിറ്റഴിച്ചത്. ഇന്ന് പ്രധാനമായി ഐടി ഓഹരികളാണ് നഷ്ടം നേരിടുന്നത്. ടിസിഎസ്, ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, പവര്‍ ഗ്രിഡ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

Rupee falls 15 paise, sensex up more than 200 points

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംസ്ഥാന സെക്രട്ടറി കളിയാക്കി ചിരിച്ചു', പാര്‍ട്ടിയില്‍ കടുത്ത അവഗണന; അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരന്‍

'ഹാസ്യ പരിപാടികള്‍ അരോചകം, സീരിയലില്‍ ഇപ്പോഴും സ്ത്രീകള്‍ ദുഷ്ട കഥാപാത്രങ്ങള്‍'; വിമര്‍ശിച്ച് സംസ്ഥാന ടെലിവിഷൻ പുരസ്കാര ജൂറി

കൂൺ പെട്ടെന്ന് കേടാകുന്നുണ്ടോ? രണ്ട് മാസം വരെ സൂക്ഷിക്കാം, ചില ടിപ്സ്

എണ്ണ മാത്രമല്ല, മരുന്നു മുതല്‍ സെമി കണ്ടക്ടര്‍ വരെ; വഴിയില്‍ കുടുങ്ങി ആഗോള ചരക്ക് നീക്കം, വന്‍ പ്രതിസന്ധി

ചെരുപ്പിട്ട് കാറോടിച്ചാൽ പിഴയോ? ഈ നിയമം ശരിക്കും ഉണ്ടോ?

SCROLL FOR NEXT