ജപ്പാനെ മറികടന്ന് ഇന്ത്യ, ലോകത്തെ നാലാമത്തെ സമ്പദ് വ്യവസ്ഥ; അടുത്ത ലക്ഷ്യം ജര്‍മ്മനി

ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍.
India Surpasses Japan to Become World’s 4th-Largest Economy
India Surpasses Japan to Become World’s 4th-Largest Economyഎഎൻഐ
Updated on
1 min read

ന്യൂഡല്‍ഹി: ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍. 4.18 ലക്ഷം കോടി ഡോളര്‍ വലുപ്പമുള്ള സമ്പദ് വ്യവസ്ഥയായാണ് ഇന്ത്യ വളര്‍ന്നതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2030 ഓടെ ജര്‍മ്മനിയെ മറികടന്ന് മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുക എന്നതാണ് ലക്ഷ്യം.

2025-26ലെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 8.2 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ആദ്യ പാദത്തില്‍ 7.8 ശതമാനമായിരുന്നു വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ രേഖപ്പെടുത്തിയ 7.4 ശതമാനത്തില്‍ നിന്നുമാണ് എട്ടു കടന്നുള്ള വളര്‍ച്ചാനിരക്ക്. അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 7.3 ലക്ഷം കോടി ഡോളറായി വളര്‍ന്ന് ജര്‍മ്മനിയെ മറികടക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അമേരിക്കയും ചൈനയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

India Surpasses Japan to Become World’s 4th-Largest Economy
ഇനി മണിക്കൂറുകൾ മാത്രം; ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ 'കുഴപ്പം'

ഉപഭോഗം വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ സഹായിച്ചതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2047 ഓടേ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ച് പറയുന്നത്.

India Surpasses Japan to Become World’s 4th-Largest Economy
Year Ender 2025|ജിഎസ്ടി ലഘൂകരണം, ആദായ നികുതി വിപ്ലവം, പകരച്ചുങ്കം...; സാമ്പത്തികരംഗത്തെ അലയൊലികള്‍
Summary

India Surpasses Japan to Become World’s 4th-Largest Economy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com