സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു പ്രതീകാത്മക ചിത്രം
Business

രൂപയൂടെ മൂല്യം വീണ്ടും ഇടിഞ്ഞു. 15 പൈസയുടെ നഷ്ടം; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു, അദാനി ഗ്രൂപ്പ് കമ്പനികള്‍ നേട്ടം

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. വ്യാപാരത്തിനിടെ 15 പൈസയുടെ നഷ്ടത്തോടെ 84.44 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഓഹരി വിപണിയിലെ ചലനങ്ങളാണ് രൂപയൂടെ മൂല്യത്തെ സ്വാധീനിച്ചത്.

ഇന്നലെ 84.29 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. 84.50 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് ഇടിഞ്ഞ രൂപയൂടെ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചുവന്നിരുന്നു. രണ്ടു ദിവസത്തിനിടെ 19 പൈസയുടെ വരെ നേട്ടം ഉണ്ടാക്കിയ രൂപയാണ് ഇന്ന് കനത്ത ഇടിവ് നേരിട്ടത്.

അതേസമയം ഓഹരി വിപണിയില്‍ നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 500 പോയിന്റ് വരെ കുതിച്ചു. നിലവില്‍ സെന്‍സെക്‌സ് 80,000 പോയിന്റിന് മുകളിലാണ്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം ടൈറ്റന്‍ കമ്പനി, അപ്പോളോ ആശുപത്രി, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികള്‍ നഷ്ടം നേരിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമേഷ്യന്‍ തീരത്തേക്ക് കൂടുതല്‍ യുഎസ് യുദ്ധക്കപ്പലുകള്‍; ഇറാന്‍ നിരീക്ഷണത്തിലെന്ന് ട്രംപ്

'രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു, തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടി എടുത്തില്ല'; ആരോപണവുമായി കണ്ണൂരിലെ സിപിഎം നേതാവ്

'പൊതിയില്‍ ഈന്തപ്പഴം മാത്രമാവില്ല, സംസം വെള്ളവും കാണും; ലീഗ് നേതാക്കളെ കണ്ട് മടങ്ങുംവഴി മാറിനല്‍കിയതാവും'

കെ പി ശങ്കരദാസിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്, ജയിലിലേക്ക് മാറ്റി

'500 ദിർഹം തട്ടിപ്പ്', ട്രാഫിക് പിഴയുടെ പേരിലുള്ള വഞ്ചനയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ ആർടിഎ;ഇരയാകതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

SCROLL FOR NEXT