Rupee falls 5 paise  പ്രതീകാത്മക ചിത്രം
Business

കൂപ്പുകുത്തി രൂപ, വീണ്ടും 90ലേക്ക്, രണ്ടുദിവസത്തിനിടെ 24 പൈസയുടെ നഷ്ടം; സെന്‍സെക്‌സും താഴ്ന്നു

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും 90ലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും 90ലേക്ക്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപയ്ക്ക് അഞ്ചു പൈസയുടെ നഷ്ടമാണ് ഉണ്ടായത്. ഒരു ഡോളറിന് 89 രൂപ 95 പൈസ എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.

വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ആദ്യന്തര വിപണിയിലെ ഇടിവുമാണ് രൂപയെ സ്വാധീനിച്ചത്. ഇന്ത്യന്‍ ഓഹരി വിപണിയിലെ നിക്ഷേപം പിന്‍വലിക്കുന്നത് വിദേശ നിക്ഷേപകര്‍ തുടരുന്നതാണ് കഴിഞ്ഞ കുറെ മാസങ്ങളായി രൂപ ദുര്‍ബലമായി തുടരാനുള്ള പ്രധാന കാരണം. വെള്ളിയാഴ്ച 19 പൈസയുടെ നഷ്ടത്തോടെ 89.90 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്.

അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നു. 0.92 ശതമാനം മുന്നേറ്റമാണ് വിലയില്‍ ഉണ്ടായത്. ബാരലിന് 61.20 എന്ന നിലയിലേക്കാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില മുന്നേറിയത്. അതേസമയം ഓഹരി വിപണിയും നഷ്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് നൂറിലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 26000ന് തൊട്ടുമുകളിലാണ് വ്യാപാരം തുടരുന്നത്. ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ അദാനി പോര്‍ട്‌സ്, ശ്രീറാം ഫിനാന്‍സ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ആക്‌സിസ് ബാങ്ക്, ജിയോ ഫിനാന്‍ഷ്യല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു.

Stock Market: Rupee falls 5 paise , sensex down

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ്, നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് ഇ ഡി

ഏകദിനത്തില്‍ പന്തിന് പകരം ഇഷാൻ കിഷൻ? ബുംറയ്ക്കും ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കും വിശ്രമം

വീണ്ടും കുറഞ്ഞു സ്വര്‍ണവില; ഇന്ന് രണ്ടുതവണകളായി ഇടിഞ്ഞത് 1500 രൂപ

'നിങ്ങള്‍ പോയതിന് ശേഷം ഒന്നും പഴയത് പോലെയല്ല അച്ഛാ, ഓരോ ഫോണ്‍കോളും അച്ഛന്റേതാണെന്ന് പ്രതീക്ഷിക്കും; നോവായി ദേവയുടെ വാക്കുകള്‍

SCROLL FOR NEXT