നാലാം ദിവസവും രൂപയുടെ മൂല്യത്തില്‍ ഇടിവ് പ്രതീകാത്മക ചിത്രം
Business

വീണ്ടും കൂപ്പുകുത്തി രൂപ, എട്ടുപൈസയുടെ നഷ്ടം, അസംസ്‌കൃത എണ്ണ വില കുതിക്കുന്നു; സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി

തുടര്‍ച്ചയായ നാലാം ദിവസവും രൂപയുടെ മൂല്യത്തില്‍ ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ എട്ടുപൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. ഒരു ഡോളറിന് 85.35 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.

അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഇന്ത്യയില്‍ നിന്നുള്ള വിദേശ മൂലധനത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയെ സ്വാധീനിക്കുന്നത്. വ്യാഴാഴ്ച 12 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 85.27 എന്ന നിലയില്‍ ഇന്ന് ക്ലോസ് ചെയ്ത രൂപയാണ് ഇന്ന് വീണ്ടും ഇടിഞ്ഞത്. ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയരുന്നത് അടക്കമുള്ള ഘടകങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്. ഒരു ബാരലിന് 73.31 ഡോളര്‍ എന്ന നിലയിലേക്കാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നത്.

അതിനിടെ ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറിയതോടെ 79000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളില്‍ എത്തി. നിഫ്റ്റി 24000ലേക്ക് അടുക്കുകയാണ്. ഓട്ടോ ഓഹരികളില്‍ ഉണ്ടായ ഒരു ശതമാനം മുന്നറ്റമാണ് ഓഹരി വിപണിയെ ഒന്നടങ്കം സ്വാധീനിച്ചത്. ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. പവര്‍ഗ്രിഡ്, ടിസിഎസ്, അദാനി പോര്‍ട്‌സ് ഓഹരികള്‍ നഷ്ടത്തിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി