Rupee jumps 119 paise ഫോട്ടോ/എഎൻ‌ഐ
Business

ഒറ്റയടിക്ക് കുതിച്ചത് 119 പൈസ; ഡോളറിനെതിരെ തിരിച്ചുകയറി രൂപ, കാരണമിത്?

ഡോളറിനെതിരെ ശക്തമായി തിരിച്ചുകയറി രൂപ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡോളറിനെതിരെ ശക്തമായി തിരിച്ചുകയറി രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 119 പൈസയാണ് തിരിച്ചുകയറിയത്. ഇതോടെ ഒരു ഡോളറിന്റെ മൂല്യം 90.30 രൂപയായി.

അമേരിക്ക ഇറക്കുമതി തീരുവ കുറച്ചതാണ് രൂപയ്ക്ക് കരുത്തായത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ തീരുവ 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും കൂടുതലായി നിക്ഷേപം നടത്താന്‍ ഇത് സഹായകമാകുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്നലെ 91.49 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. 9 മാസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യമായി എന്ന തരത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയത്.

ഡോളര്‍ ദുര്‍ബലമായതും രൂപയ്ക്ക് തുണയായി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 66.03 ഡോളറായി താഴ്ന്നതും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചു.

Rupee jumps 119 paise to 90.30 against the US dollar on India-US trade deal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT