മുംബൈ: ഡോളറിനെതിരെ ഒരു വ്യാപാര ദിനത്തിലെ ഏറ്റവും വലിയ മുന്നേറ്റം കാഴ്ചവെച്ച് രൂപ. ഇന്ന് 122 പൈസയുടെ നേട്ടത്തോടെയാണ് രൂപ ക്ലോസ് ചെയ്തത്. ഡോളറിനെതിരെ 90.27 രൂപയായി ഉയര്‍ന്നാണ് രൂപയുടെ വിനിമയം അവസാനിച്ചത്.
ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ആണ് രൂപയ്ക്ക് കരുത്തായത്. ഡോളറിനെതിരെ 1.5 ശതമാനത്തിന്റെ മുന്നേറ്റമാണ് രൂപ കാഴ്ചവെച്ചത്. കഴിഞ്ഞദിവസമാണ് വ്യാപാര കരാറില്‍ ഇന്ത്യയുമായി ധാരണയായതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചത്. ഇതനുസരിച്ച് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറയുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഓഹരി വിപണിയില്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇത് രൂപയിലും പ്രതിഫലിക്കുകയായിരുന്നു.
ഓഹരി വിപണി വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. സെന്‍സെക്‌സ് 2072 പോയിന്റ് മുന്നേറിയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 25,700 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍ എത്തി. അദാനി പോര്‍ട്‌സ്, ബജാജ് ഫിനാന്‍സ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, പവര്‍ ഗ്രിഡ്, സണ്‍ഫാര്‍മ, ബജാജ് ഫിന്‍സെര്‍വ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം ടെക് മഹീന്ദ്ര, ഭാരത് ഇലക്ട്രോണിക്‌സ് ഓഹരികള്‍ നഷ്ടം നേരിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates