Rupee recovers 48 paise Ai image
Business

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ, 48 പൈസയുടെ നേട്ടം, ഓഹരി വിപണിയിലും കുതിപ്പ്; സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി

കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന് തിരിച്ചുകയറി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന് തിരിച്ചുകയറി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 48 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 91.57ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷവും എണ്ണ വിലയുടെ കുതിപ്പും അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതുമാണ് രൂപയ്ക്ക് വിനയായത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പനക്കാരായി മാറിയതും രൂപയെ സ്വാധീനിച്ചു.

ഡോളറിനെതിരെ 93ലേക്ക് രൂപ കൂപ്പുകുത്തുമോ എന്ന ആശങ്കയ്ക്കിടെയാണ് രൂപയുടെ തിരിച്ചുവരവ്. ബുധനാഴ്ച 56 പൈസയുടെ നഷ്ടം നേരിട്ടതോടെയാണ് രൂപ 92.05 എന്ന റെക്കോര്‍ഡ് താഴ്ചയില്‍ ക്ലോസ് ചെയ്തത്. തിങ്കളാഴ്ച 41 പൈസയുടെ നഷ്ടമാണ് നേരിട്ടത്. അതേസമയം എണ്ണവിലയുടെ കുതിപ്പ് തുടരുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 83 ഡോളറിന് മുകളിലാണ്.

അതിനിടെ രണ്ടുദിവസം കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയും തിരിച്ചുകയറി. ഏഷ്യന്‍ വിപണിയിലെ ഉണര്‍വാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് 472 പോയിന്റ് ആണ് മുന്നേറിയത്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങാമെന്ന നിക്ഷേപകരുടെ പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ച മറ്റൊരു ഘടകം. ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ മാക്‌സ് ഹെല്‍ത്ത് കെയര്‍, എച്ച്‌സിഎല്‍ ടെക്, ഇന്റര്‍ഗ്ലോബല്‍ ഏവിയേഷന്‍ അടക്കമുള്ള ഓഹരികള്‍ നഷ്ടം നേരിട്ടു.പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

Rupee rebounds from all-time low, gains 48 paise , Markets snap 3-day fall: Sensex rises 450 pts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിച്ചോ?; വിശദീകരണവുമായി കേന്ദ്രം

മനസ്സിനെ ശാന്തമാക്കാൻ 5 ടിപ്സ്

'ഇന്നു മുതല്‍ ലോഡ് ഷെഡ്ഡിങ്, പൂട്ടലിന്റെ വക്കില്‍ കെഎസ്ആര്‍ടിസി'; രാവിലെ പത്രം വായിച്ചവര്‍ ഞെട്ടി, കാര്യം ഇതാണ്

'പൊങ്കാലയ്ക്കിടെ വിഡിയോകളെടുത്ത് പ്രചരിപ്പിച്ചു; ഭക്തരെ വേദനിപ്പിച്ചെങ്കില്‍ മാപ്പ്'; കണ്ണുനിറഞ്ഞ് അന്ന രാജന്‍

കെവി തോമസ് ഇല്ല, എറണാകുളത്ത് സോഹന്‍ സീനുലാല്‍, തൃക്കാക്കരയില്‍ റോണ്‍ ബാസ്റ്റ്യനും സിപിഎം പരിഗണനയില്‍

SCROLL FOR NEXT