Sensex jumps 646 points  ഫയൽ
Business

ഇന്ത്യ- ഇയു സ്വതന്ത്ര വ്യാപാര കരാറില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 600ലധികം പോയിന്റ് കുതിച്ചു; രൂപയ്ക്കും മുന്നേറ്റം

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി മുന്നേറ്റത്തില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി മുന്നേറ്റത്തില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് ആണ് കുതിച്ചത്. 82,000 കടന്നാണ് സെന്‍സെക്‌സിന്റെ മുന്നേറ്റം. നിഫ്റ്റി 25,300 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍ എത്തി.

ഇന്നലെയാണ് സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ധാരണയിലായത്. അമ്മക്കരാര്‍ എന്നാണ് ഇതിനെ വിപണി വിദഗ്ധര്‍ വിശേഷിപ്പിച്ചത്. ഇന്നലെ ആഭ്യന്തര നിക്ഷേപകര്‍ 9000 കോടിയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. ഇതടക്കമുള്ള ഘടകങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്. ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി, ഭാരത് ഇലക്ട്രോണിക്‌സ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി, എച്ച്‌സിഎല്‍ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ ഓഹരികള്‍ നഷ്ടം നേരിട്ടു. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 68ലേക്ക് കുതിക്കുകയാണ്.

അതിനിടെ ഡോളറിനെതിരെ രൂപയും നേട്ടം സ്വന്തമാക്കി. 11 പൈസയുടെ നേട്ടത്തോടെ 91.57ലേക്കാണ് രൂപ തിരിച്ചുകയറിയത്. ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍, ഓഹരി വിപണിയിലെ മുന്നേറ്റം എന്നിവയാണ് രൂപയെ സ്വാധീനിച്ചത്. ഇന്നലെ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് 22 പൈസയുടെ നേട്ടത്തോടെ 91.68ലാണ് രൂപ ക്ലോസ് ചെയ്തത്.

Rupee rises 11 paise, Sensex jumps 646 points in early trade on optimism over India-EU FTA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനം തീഗോളമായി, ലാന്‍ഡിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചിറങ്ങി; പവാറിന്റെ വിയോഗത്തില്‍ ഞെട്ടല്‍- വിഡിയോ

ആരോ​ഗ്യ ​ഗുണങ്ങൾ ധാരാളം; പക്ഷെ ഓവറായി കഴിക്കരുത്

'ഒരുൾവിളി പോലും എനിക്കുണ്ടായിട്ടില്ല, ഇതുപോലെയുള്ള സ്വപ്നം സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു'; സന്തോഷം പങ്കുവച്ച് സാമന്ത

സ്ത്രീധനം നല്‍കുന്നത് കുറ്റകരമല്ലാതാക്കാന്‍ ശുപാര്‍ശ; കേന്ദ്രം സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി

ബ്രിട്ടീഷ് ക്രൂരതയുടെ ചരിത്രം പറയാൻ വിജയ് ദേവരകൊണ്ട, ഒപ്പം രശ്മികയും; 'രണബാലി' ടൈറ്റിൽ ഗ്ലിംപ്‌സ്

SCROLL FOR NEXT