രൂപയ്ക്ക് 12 പൈസയുടെ നേട്ടം പ്രതീകാത്മക ചിത്രം
Business

വിദേശനിക്ഷേപ ഒഴുക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് രൂപ, 12 പൈസയുടെ നേട്ടം; നിഫ്റ്റി 25,000ല്‍ താഴെ, ഐടി, ഫാര്‍മ ഓഹരികള്‍ റെഡില്‍

ഡോളറിനെതിരെ തിരിച്ചുകയറി രൂപ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡോളറിനെതിരെ തിരിച്ചുകയറി രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 85.42 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

ഓഹരി വിപണിയില്‍ വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതും ഡോളര്‍ ദുര്‍ബലമായതുമാണ് രൂപയ്ക്ക് നേട്ടമായത്. എന്നാല്‍ എണ്ണവില ഉയരുന്നതും ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കുന്നതും അടക്കമുള്ള ഘടകങ്ങള്‍ രൂപയെ പിന്നിലേക്ക് വലിക്കാന്‍ ഇടയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 85.28 എന്ന നിലയിലേക്ക് കുതിച്ച് ഉയര്‍ന്ന ശേഷമാണ് 85.42ലേക്ക് താഴ്ന്നത്. ഇന്നലെ 22 പൈസയുടെ നഷ്ടത്തോടെ 85.54 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.

അതിനിടെ ഓഹരി വിപണി നഷ്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 300ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. പ്രധാനമായി ഭാരതി എയര്‍ടെല്‍, എസ്ബിഐ, എച്ച്‌സിഎല്‍ ടെക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളാണ് നഷ്ടം നേരിടുന്നത്. ഭാരത് ഇലക്ട്രോണിക്‌സ്, അദാനി എന്റര്‍പ്രൈസസ്, എന്‍ടിപിസി, മാരുതി സുസുക്കി ഓഹരികള്‍ നേട്ടത്തിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT