Rupee rises 12 paise  
Business

റിസര്‍വ് ബാങ്ക് മൂന്ന് ലക്ഷം കോടി രൂപ ഒഴുക്കിയതില്‍ പിടിച്ചുകയറി രൂപ, 12 പൈസയുടെ നേട്ടം; ഓഹരി വിപണിയും ഗ്രീനില്‍

ഡോളറിനെതിരെ രൂപയൂടെ മൂല്യത്തില്‍ വര്‍ധന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡോളറിനെതിരെ രൂപയൂടെ മൂല്യത്തില്‍ വര്‍ധന. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 89.51 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായതും പണലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് നടത്തിയ ഇടപെടലുകളുമാണ് രൂപയ്ക്ക് കരുത്തുപകര്‍ന്നത്. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ഏകദേശം മൂന്ന് ലക്ഷം കോടി രൂപ ഒഴുക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ഇന്നലെ 89.63 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 62.39 ഡോളര്‍ എന്ന നിലയിലാണ്.

അതേസമയം ഓഹരി വിപണിയും നേട്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 150 പോയിന്റ് ആണ് മുന്നേറിയത്. നിലവില്‍ 85,600ന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 26,200ന് മുകളിലാണ് വ്യാപാരം തുടരുന്നത്. ശ്രീറാം ഫിനാന്‍സ്, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, വൊഡഫോണ്‍ ഐഡിയ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

Rupee rises 12 paise to 89.51 against US dollar in early trade

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT