രൂപയ്ക്ക് 16 പൈസയുടെ നേട്ടം പ്രതീകാത്മക ചിത്രം
Business

രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു, 16 പൈസയുടെ നേട്ടം; ഐടി ഓഹരികള്‍ 'റെഡില്‍'

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 16 പൈസയോടെ നേട്ടത്തോടെ 85.41 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയില്‍ വിദേശനിക്ഷേപ ഒഴുക്ക് തുടരുന്നതും അസംസ്‌കൃത എണ്ണ വില ഉയരുന്നതും അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.

വെള്ളിയാഴ്ച മൂന്ന് പൈസയുടെ നഷ്ടത്തോടെ 85.57 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. തുടര്‍ന്ന് ഇന്ന് മൂല്യം ഉയരുകയായിരുന്നു. അതിനിടെ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണിയില്‍ കാര്യമായ ചലനമില്ല. ഏറിയും കുറഞ്ഞുമാണ് സെന്‍സെക്‌സിലും നിഫ്റ്റിയിലും വ്യാപാരം തുടരുന്നത്.

ഭാരത് ഇലക്ട്രോണിക്‌സ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ ഇന്‍ഫോസിസ്, ഗ്രാസിം, ടിസിഎസ് അടക്കമുള്ള ഓഹരികള്‍ നഷ്ടം നേരിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'