തിരിച്ചുകയറി രൂപ പ്രതീകാത്മക ചിത്രം
Business

തിരിച്ചുകയറി രൂപ; അഞ്ചുപൈസയുടെ നേട്ടം

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി ഇന്ത്യന്‍ രൂപ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി ഇന്ത്യന്‍ രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ അഞ്ചുപൈസയുടെ നേട്ടത്തോടെ 84.26 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. ഇന്നലെ 84.31 എന്ന നിലയില്‍ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ ക്ലോസ് ചെയ്തത്.

ഇന്നലെ ഡോളര്‍ ഒന്നിന് 84.23 രൂപ എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. ഡൊണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡോളര്‍ ശക്തിയാര്‍ജിച്ചതാണ് രൂപയുടെ മൂല്യം ഇന്നലെ ഇടിയാന്‍ കാരണം. ഓഹരി വിപണി മുന്നേറ്റം കാഴ്ചവെച്ചപ്പോള്‍ രൂപയൂടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുന്നതാണ് ഇന്നലെ കണ്ടത്. ബുധനാഴ്ച 20 പൈസയുടെ നഷ്ടമാണ് രൂപയ്ക്ക് ഉണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി; കരാര്‍ ഒപ്പിട്ടാലും പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാം; നയമാറ്റത്തിന് പ്രേരിപ്പിച്ച ഘടകമെന്ത്?'

പെൺകുട്ടികളെ പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി ! കേരള ക്രിക്കറ്റ് അസോസിയേഷന് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം

ലോകസമാധാനത്തിന് അനുവദിച്ച 2 കോടി രൂപ എന്ത് ചെയ്തു? വിവരാവകാശവുമായി തൃശൂർ സ്വദേശി

1.36 ലക്ഷം രൂപ വില; പുതിയ പള്‍സര്‍ 220എഫ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

സബ് കോംപാക്ട് എസ് യുവി, വരുന്നു ഹ്യുണ്ടായിയുടെ പുതിയ ഇവി; ചിത്രങ്ങള്‍ പുറത്ത്

SCROLL FOR NEXT