ഓഹരി വിപണി നഷ്ടത്തില്‍ ഫയൽ/പിടിഐ
Business

രണ്ടു ദിവസത്തിനിടെ എട്ടു പൈസയുടെ നേട്ടം, തിരിച്ചുകയറി രൂപ; ഓഹരി വിപണി നഷ്ടത്തില്‍

ഡോളറിനെതിരെ വീണ്ടും തിരിച്ചുകയറി രൂപ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡോളറിനെതിരെ വീണ്ടും തിരിച്ചുകയറി രൂപ. ഇന്ന് വ്യാപാരത്തിനിടെ അഞ്ചുപൈസയുടെ നേട്ടത്തോടെ 84.66 എന്ന നിലയിലാണ് രൂപയുടെ മൂല്യം. ഇന്നലെ മൂന്ന് പൈസയുടെ നേട്ടമാണ് രൂപ രേഖപ്പെടുത്തിയത്.

84.76 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ ശേഷമാണ് രൂപയുടെ തിരിച്ചുവരവ്. ദിവസങ്ങള്‍ക്കിടെ പത്തുപൈസയുടെ നേട്ടമാണ് രൂപയ്ക്ക് ഉണ്ടായത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത്, അസംസ്‌കൃത എണ്ണ വില ഉയരുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.

അതേസമയം ഇന്നലെ നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണി ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. 75 പൈസയുടെ നഷ്ടത്തോടെ 81,700 പോയിന്റിന് താഴെയാണ് സെന്‍സെക്‌സ്. ഇന്നലെ സെന്‍സെക്‌സ് 800ലധികം പോയിന്റ് ആണ് മുന്നേറിയത്. ബജാജ് ഓട്ടോ, ഐടിസി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്