റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ പ്രതീകാത്മക ചിത്രം
Business

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ; ആറു പൈസയുടെ നേട്ടം

സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ. ഡോളറിനെതിരെ ആറു പൈസയുടെ നേട്ടത്തോടെ 84.44 എന്ന നിലയില്‍ രൂപയുടെ ഇന്നത്തെ വ്യാപാരം അവസാനിച്ചു. അഞ്ചുമാസത്തിനിടെ ഓഹരി വിപണിയില്‍ ഇന്ന് ഉണ്ടായ വലിയ റാലിയാണ് രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായത്.

ഇന്നലെയാണ് രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയത്. ഡോളറിനെതിരെ 84.50 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് ഇന്നലെ രൂപയെ ബാധിച്ചത്.

യുക്രൈനും റഷ്യയും തമ്മിലുള്ള പോരാട്ടം നിക്ഷേപകര്‍ കരുതലോടെയാണ് നോക്കി കാണുന്നത്. വിദേശ വിപണിയില്‍ ഡോളര്‍ ശക്തിപ്രാപിക്കുന്നതും ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ മുന്നേറ്റം തുടരുന്നതും രൂപയെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് വിപണി വിദഗ്ധര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍, നടുറോഡിൽ കിടന്ന് പ്രിയങ്ക; തലസ്ഥാനം സംഘർഷ ഭരിതം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി; വന്ദേമാതരം സെമിനാർ നിർത്തിവെച്ചു

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്‍ഫ്യൂഷന്‍ വേണ്ട!, ഇതാ ഒരു പ്ലാന്‍