Rupee rises 68 paise പ്രതീകാത്മക ചിത്രം
Business

എണ്ണവിലയില്‍ ആശ്വാസം, ഏഴുശതമാനം ഇടിഞ്ഞ് 70 ഡോളറില്‍ താഴെ; രൂപയ്ക്ക് 68 പൈസയുടെ നേട്ടം

ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുത്തനെ കുറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുത്തനെ കുറഞ്ഞു. എണ്ണവിലയില്‍ ഏഴുശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 68.79 ഡോളറിലേക്കാണ് താഴ്ന്നത്.

കഴിഞ്ഞ ദിവസം ഇസ്രയേലിനൊപ്പം ചേര്‍ന്ന് അമേരിക്കയും ഇറാനെതിരെ ആക്രമണം നടത്തിയതോടെ എണ്ണവില 80 ഡോളറിലേക്ക് അടുത്തിരുന്നു. അമേരിക്കന്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ കൈമാറ്റത്തിന്റെ ആറിലൊന്ന് നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്‍ ഭീഷണിയും എണ്ണവില ഉയരാന്‍ ഇടയാക്കി. സംഘര്‍ഷം തുടരുകയാണെങ്കില്‍ എണ്ണവില സമീപഭാവിയില്‍ തന്നെ ബാരലിന് 120 ഡോളറിലേക്ക് അടുത്തേക്കാമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംഘര്‍ഷത്തിന് അയവ് വരുമെന്ന പ്രതീക്ഷ നല്‍കി ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് എണ്ണ വില കുറച്ചത്.

എണ്ണവില കുറഞ്ഞതിന് പിന്നാലെ രൂപയുടെ മൂല്യവും ഉയര്‍ന്നു. 68 പൈസയുടെ നേട്ടത്തോടെ 86.10ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ 26 പൈസയുടെ നഷ്ടം രേഖപ്പെടുത്തിയതോടെ രൂപയുടെ മൂല്യം അഞ്ചുമാസത്തെ താഴ്ന്ന നിലയില്‍ എത്തിയിരുന്നു. ഇന്നലെ 86.75ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.

Rupee rises 68 paise against US dollar in early trade

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT