Rupee slips 29 paise പ്രതീകാത്മക ചിത്രം
Business

ട്രംപിന്റെ ഭീഷണിയില്‍ ഉലഞ്ഞ് രൂപ, 29 പൈസയുടെ നഷ്ടം, സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു; പൊള്ളി എണ്ണ, പ്രകൃതിവാതക കമ്പനികള്‍

ഡോളറിനെതിരെ വീണ്ടും മൂല്യം ഇടിഞ്ഞ് രൂപ.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡോളറിനെതിരെ വീണ്ടും മൂല്യം ഇടിഞ്ഞ് രൂപ. ഒരു ഡോളറിന് 88 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 29 പൈസ ഇടിഞ്ഞതോടെ 87.95 എന്ന തലത്തിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ഗണ്യമായി ഉയര്‍ത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയാണ് രൂപയൂടെ മൂല്യത്തെ ബാധിച്ചത്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്നതാണ് അമേരിക്കയുടെ ഭീഷണിക്ക് കാരണം. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്. ഇത് അടുത്ത ദിവസം ബാധകമാകും. അതിനിടെ വീണ്ടും തീരുവ ഉയര്‍ത്തുമെന്ന ട്രംപിന്റെ ഭീഷണിയാണ് രൂപയെ സ്വാധീനിച്ചത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറഞ്ഞു. 0.28 ശതമാനം ഇടിവോടെ ബാരലിന് 68.57 ഡോളര്‍ എന്ന തലത്തിലേക്കാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില താഴ്ന്നത്.

ട്രംപിന്റെ ഭീഷണി ഓഹരി വിപണിയെയും ബാധിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 24600 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുന്നതിനെതിരെയുള്ള അമേരിക്കന്‍ ഭീഷണി എണ്ണ, പ്രകൃതി വാതക ഓഹരികളെയാണ് ഏറ്റവുമധികം ബാധിച്ചത്. എണ്ണ, പ്രകൃതി വാതക ഓഹരികള്‍ 1.29 ശതമാനമാണ് ഇടിഞ്ഞത്. ഐടി ഓഹരികളും ഇടിവ് നേരിട്ടു. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

Rupee slips 29 paise against US dollar in early trade, Sensex slips 450 pts, Nifty below 24,600 as Trump threatens substantial tariffs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

SCROLL FOR NEXT