ഗാലക്‌സി എസ്24 മോഡലുകൾ image credit: samsung
Business

വില 85,000 രൂപ മുതല്‍, 200 മെഗാപിക്‌സല്‍ കാമറ, ടൈറ്റാനിയം ഫ്രെയിം; സാംസങ് ഗാലക്‌സി എസ്25 സീരീസ് ബുധനാഴ്ച വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണ്‍ 22ന് അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണ്‍ 22ന് അവതരിപ്പിക്കും. ഗാലക്‌സി എസ് 25 സീരീസില്‍ മൂന്ന് മോഡലുകളാണ് വിപണിയില്‍ എത്തുക. ഗാലക്‌സി എസ്25, എസ്25 പ്ലസ്, എസ്25 അള്‍ട്രാ ഫോണുകള്‍ക്ക് സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സൈറ്റ് ആണ് കരുത്തുപകരുക.

പുതിയ ഡിസ്‌പ്ലേയുമായിട്ടായിരിക്കും എസ്25 വിപണിയില്‍ എത്തുക. കൂടുതല്‍ തെളിച്ചത്തിന് പ്രാധാന്യം നല്‍കി കൊണ്ടുള്ളതായിരിക്കും ഡിസ്‌പ്ലേ. ആപ്പിള്‍ ഐഫോണിന് സമാനമായി ഫ്‌ലാറ്റ് ഫ്രെയിം രൂപകല്‍പ്പനയില്‍ ഫോണ്‍ അവതരിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു

ബേസ് മോഡലായ ഗാലക്‌സി എസ്25ല്‍ 12 ജിബി റാം ഉണ്ടായേക്കും. എഐ ഫീച്ചറുകള്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ ഇത് സഹായകമാകും. കൂടാതെ മള്‍ട്ടി ടാസ്‌കിങ് സാധ്യമാകുന്ന തരത്തിലായിരിക്കും ഫോണ്‍.

ഗാലക്‌സി എസ് 25 അള്‍ട്രാ:

പരന്ന ഫ്രെയിമും വൃത്താകൃതിയിലുള്ള അരികുകളുമുള്ള ഒരു പുതിയ ഡിസൈനിലായിരിക്കും ഗാലക്‌സി എസ് 25 അള്‍ട്രാ പുറത്തിറക്കുക എന്നാണ് പ്രതീക്ഷ. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസര്‍ ആണ് ഇതിന് കരുത്തുപകരുക. 16 ജിബി റാമുമായിട്ടായിരിക്കും ഫോണ്‍ വിപണിയിലെത്തുക. കാമറ സിസ്റ്റത്തില്‍ അപ്‌ഗ്രേഡ് ലഭിക്കാന്‍ സാധ്യതയുണ്ട്. 200 മെഗാപിക്‌സല്‍ പ്രധാന കാമറ, 50 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ലെന്‍സ്, 50 മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സ്, 10 മെഗാപിക്‌സല്‍ 3ഃ ഒപ്റ്റിക്കല്‍ സൂം സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ്-കാമറ സജ്ജീകരണമായിരിക്കാം ഫോണിന്റെ മറ്റൊരു പ്രത്യേകത. സാംസങ്ങിന്റെ ജെഎന്‍ 3 സെന്‍സര്‍ പ്രയോജനപ്പെടുത്തി കൊണ്ടായിരിക്കാം കാമറ സംവിധാനം. രണ്ടാം തലമുറ ഗൊറില്ല ഗ്ലാസ് ആര്‍മര്‍ ആണ് മറ്റൊരു ഫീച്ചര്‍. ഇത് ഈട് വര്‍ദ്ധിപ്പിക്കുകയും ഡിസ്‌പ്ലേയ്ക്ക് മികച്ച ആന്റി-റിഫ്ലെക്റ്റീവ് ഗുണങ്ങള്‍ പകരുകയും ചെയ്യും.

മിനുസമാര്‍ന്നതും ഈടുനില്‍ക്കുന്നതുമായ രൂപത്തിന് വേണ്ടി ടൈറ്റാനിയം ഫ്രെയിമുകള്‍ ഇതില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 6.9 ഇഞ്ച് M13 OLED ഡിസ്‌പ്ലേയുമായി ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത. 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 45W ഫാസ്റ്റ് ചാര്‍ജിംഗും Qi2 മാഗ്‌നറ്റിക് വയര്‍ലെസ് ചാര്‍ജിങ്ങും ഉള്ള 5,000mAh ബാറ്ററി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഗാലക്‌സി എസ് 25, എസ് 25 പ്ലസ്

ഗാലക്‌സി എസ് 25, എസ് 25 പ്ലസ് മോഡലുകളില്‍ ചെറിയ ഡിസൈന്‍ അപ്‌ഡേറ്റുകള്‍ പ്രതീക്ഷിക്കുന്നു. തിളക്കമുള്ള ഡിസ്‌പ്ലേകള്‍ ഈ മോഡലുകളുടെ പ്രത്യേകതയായിരിക്കും. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസര്‍ ആയിരിക്കും ഈ രണ്ടു മോഡലുകള്‍ക്കും കരുത്തുപകരുക.

വില

ബേസ് മോഡലായ ഗാലക്‌സി എസ്25ന് റാമിന്റെയും സ്റ്റോറേജ് കപാസിറ്റിയുടെയും വ്യത്യാസം അനുസരിച്ച് 84,999 രൂപ മുതല്‍ 94,999 രൂപ വരെ വില വരാം. ഗാലക്‌സി എസ് 25 പ്ലസിന് 1,04,999 രൂപ മുതല്‍ 1,14,999 രൂപ വരെ വില പ്രതീക്ഷിക്കാം എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. പ്രീമിയം മോഡലായ എസ്25 അള്‍ട്രായ്ക്ക് 1,34,999 മുതല്‍ 1,64,999 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT