sbi changes to IMPS transactions ANI
Business

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു. ഫെബ്രുവരി 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

25,000ന് മുകളിലും ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് രണ്ടു രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക. ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് ആറു രൂപയും ജിഎസ്ടിയുമാണ് ചുമത്തുക. രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകള്‍ക്ക് 10 രൂപയും ജിഎസ്ടിയുമാണ് പുതിയ ചാര്‍ജ്.

ഇന്‍ഫിനിയ മെറ്റല്‍ ക്രെഡിറ്റ് കാര്‍ഡിനുള്ള ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്റ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് പ്രഖ്യാപിച്ചു. ഫെബ്രുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇന്‍ഫിനിയ ക്രെഡിറ്റ് കാര്‍ഡിലെ റിവാര്‍ഡ് പോയിന്റുകള്‍ പ്രതിമാസം പരമാവധി അഞ്ച് തവണ വരെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നതാണ് പുതിയ പരിഷ്‌കാരം. ഉപഭോക്താക്കളോട് ഫെബ്രുവരി 2 നകം ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അവരുടെ കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ആവശ്യപ്പെട്ടു.

SBI, HDFC Bank, and PNB are revising charges and card benefits, including changes to IMPS transactions, reward points, and KYC updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT