SBI raises home loan interest rate ഫയൽ
Business

എസ്ബിഐ ഭവന വായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചു; അറിയാം എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും നിരക്കുകളും

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവന വായ്പകളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവന വായ്പകളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു. ഓഗസ്റ്റ് ഒന്നിന് ഇത് പ്രാബല്യത്തില്‍ വന്നതായി എസ്ബിഐ അറിയിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുഖ്യ പലിശനിരക്ക് ആയ റിപ്പോ നിരക്ക് 5.50 ശതമാനമായി നിലനിര്‍ത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നിരക്ക് പരിഷ്‌കരണം. ഇതോടെ സാധാരണ ഭവനവായ്പയുടെ (ടേം ലോണ്‍) പലിശ നിരക്ക് ബാന്‍ഡ് 7.50- 8.70 ശതമാനം എന്ന തലത്തിലേക്ക് പരിഷ്‌കരിച്ചു.

പലിശനിരക്കിന്റെ ഉയര്‍ന്ന പരിധിയില്‍ 25 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. 8.45 ശതമാനത്തില്‍ നിന്ന് 8.70 ശതമാനമായാണ് ഉയര്‍ത്തിയത്. അതേസമയം ഭവനവായ്പ നിരക്കുകളുടെ താഴ്ന്ന പരിധി മാറ്റമില്ലാതെ തുടരും. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ പലിശനിരക്കും പരിശോധിക്കാം.

എച്ച്ഡിഎഫ്സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രതിവര്‍ഷ ഭവന വായ്പാ നിരക്ക് 7.90 ശതമാനം മുതലാണ് ആരംഭിക്കുന്നത്. ഭവന വായ്പകള്‍, ബാലന്‍സ് ട്രാന്‍സ്ഫര്‍ വായ്പകള്‍, വീട് നവീകരണ വായ്പകള്‍, ഭവന വിപുലീകരണ വായ്പകള്‍ എന്നിവയ്ക്ക് ഈ നിരക്ക് ബാധകമാണ്.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് 7.70 ശതമാനം മുതല്‍ ആരംഭിക്കുന്ന 5 കോടി രൂപ വരെയുള്ള ഫിക്‌സഡ്, ഫ്‌ലോട്ടിങ് പലിശ നിരക്കുകളില്‍ ഭവന വായ്പകള്‍ വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 35 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് ശമ്പളക്കാരായ വ്യക്തികള്‍ക്ക് 8.75-9.40 ശതമാനം വരെയാണ് പലിശനിരക്ക്. സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് 8.75-9.55 ശതമാനം വരെയുമാണ്.

35 ലക്ഷം മുതല്‍ 75 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്ക് ശമ്പളക്കാര്‍ക്ക് 8.75 ശതമാനം മുതല്‍ 9.55 ശതമാനം വരെയും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് 8.75 ശതമാനം മുതല്‍ 9.70 ശതമാനം വരെയും പലിശ നിരക്ക് ഈടാക്കുന്നു. 75 ലക്ഷത്തിന് മുകളിലുള്ള ഭവന വായ്പകള്‍ക്ക് യഥാക്രമം 8.75 ശതമാനം മുതല്‍ 9.65 ശതമാനം വരെയും ശമ്പളക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും 8.75 ശതമാനം മുതല്‍ 9.80 ശതമാനം വരെയുമാണ് പലിശ നിരക്ക്.

SBI raises home loan interest rates: Here's what HDFC Bank, ICICI Bank rate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT