ഫയല്‍ ചിത്രം 
Business

എസ്ബിഐ ഭവന വായ്പാനിരക്ക് 6.70 ശതമാനമായി കുറച്ചു, പ്രോസസിംഗ് ഫീസ് ഇല്ല; വിശദാംശങ്ങള്‍

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവനവായ്പയുടെ പലിശനിരക്ക് കുറച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവനവായ്പയുടെ പലിശനിരക്ക് കുറച്ചു. വിവിധ പ്ലാനുകള്‍ക്ക് 6.70 ശതമാനം മുതല്‍ ആരംഭിക്കുന്ന പലിശനിരക്കാണ് ബാങ്ക് നിശ്ചയിച്ചിരിക്കുന്നത്. പലിശനിരക്കില്‍ 70 ബേസിക് പോയന്റ് വരെയാണ് കുറവ് വരുത്തിയത്. മാര്‍ച്ച് 31 വരെ പരിമിതമായ സമയത്തേയ്ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക.

നിലവില്‍ ഭവനവായ്പയ്ക്ക് പ്രോസസിംഗ് ഫീസ് ഇല്ല. അടുത്തിടെയാണ് ബാങ്ക് പ്രോസസിംഗ് ഫീസ് പൂര്‍ണമായി ഒഴിവാക്കിയത്. സിബില്‍ സ്‌കോര്‍ അനുസരിച്ചാണ് ഇടപാടുകാരന് പലിശനിരക്കില്‍ ഇളവ് അനുവദിക്കുക. വായ്പാ തിരിച്ചടവില്‍ മുടക്കം വരുത്താത്തവര്‍ക്ക് പലിശനിരക്കില്‍ ഇളവ് നല്‍കുന്നത് ഗുണം ചെയ്യുമെന്നാണ് എസ്ബിഐയുടെ കണക്കുകൂട്ടല്‍.
 
75 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 6.70 ശതമാനം മുതലാണ് പലിശനിരക്ക് ആരംഭിക്കുക.75ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് 6.75 ശതമാനം മുതലാണ് പലിശനിരക്ക്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍