സെബി എക്സ്
Business

രജിസ്‌ട്രേഷന്‍ ഇല്ലാതെ നിക്ഷേപ ഉപദേശം; 9.5 കോടി രൂപ പിഴ, യൂട്യൂബര്‍ക്കെതിരെ സെബി നടപടി

നിയമംലംഘനത്തിലൂടെ സമ്പാദിച്ച 9.5 കോടിരൂപ തിരിച്ചടക്കണമെന്നാണ് സെബിയുടെ ഉത്തരവ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രജിസ്‌ട്രേഷന്‍ ഇല്ലാതെ നിക്ഷേപ ഉപദേശം നല്‍കിയതില്‍ യൂട്യൂബര്‍ക്കെതിരെ നടപടിയെടുത്ത് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). യൂട്യൂബറായ രവീന്ദ്ര ബാലു ഭാരതിക്കും രവീന്ദ്ര ഭാരതി എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനുമെതിരെയാണ് സെബി നടപടി.

നിയമംലംഘനത്തിലൂടെ സമ്പാദിച്ച 9.5 കോടിരൂപ തിരിച്ചടക്കണമെന്നാണ് സെബിയുടെ ഉത്തരവ്. 2025 ഏപ്രില്‍ വരെ സെക്യൂരിറ്റി മാര്‍ക്കറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് രവീന്ദ്ര ബാലു ഭാരതിക്കും കമ്പനിക്കും സെബി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 19 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള രണ്ട് യൂട്യൂബ് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഇല്ലാതെ നിക്ഷേപ ഉപദേശക സേവനങ്ങള്‍ നല്‍കരുതെന്നും നിര്‍ദേശമുണ്ട്. ഇതുകൂടാതെ രവീന്ദ്ര ബാലു ഭാരതിക്കും സഹായികള്‍ക്കും 10 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

നിയമവിരുദ്ധമായി സ്റ്റോക്ക് മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തി, തെറ്റായ ഉപദേശങ്ങളും അമിത ലാഭങ്ങളും വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് ആകര്‍ഷിച്ചു. സബ്സ്‌ക്രൈബര്‍മാര്‍ക്ക് അപകടകരമായ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിച്ചെന്നും സെബി കണ്ടെത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT