നിഫ്റ്റി 25,250 പോയിന്റിന് മുകളില്‍ ഫയൽ
Business

സെന്‍സെക്‌സ് സര്‍വകാല റെക്കോര്‍ഡില്‍, നിഫ്റ്റി 25,250 പോയിന്റിന് മുകളില്‍; നേട്ടം ഉണ്ടാക്കി എന്‍ടിപിസി, പവര്‍ ഗ്രിഡ് ഓഹരികള്‍

വ്യാപാരത്തിനിടെ 500 പോയിന്റ് മുന്നേറി 82,637ല്‍ എത്തിയതോടെയാണ് പുതിയ ഉയരം കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സെന്‍സെക്‌സ് സര്‍വകാല റെക്കോര്‍ഡില്‍. വ്യാപാരത്തിനിടെ 500 പോയിന്റ് മുന്നേറി 82,637ല്‍ എത്തിയതോടെയാണ് പുതിയ ഉയരം കുറിച്ചത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിഫ്റ്റി 25,250 പോയിന്റ് എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നാണ് കുതിച്ചത്.

അമേരിക്കയില്‍ നിന്നുള്ള ശക്തമായ ജിഡിപി ഡേറ്റയാണ് ഇന്ത്യ അടക്കം ലോക വിപണിയെ സ്വാധീനിച്ചത്. ഇതിന്റെ ചുവടുപിടിച്ച് ഏഷ്യന്‍ വിപണികള്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. ഇന്ത്യന്‍ വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എഫ്എംസിജി സെക്ടര്‍ ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടം ഉണ്ടാക്കി. എല്‍ ആന്റി ടി അടക്കമുള്ള ഓഹരികളാണ് പ്രധാനമായി കുതിച്ചത്. എന്‍ടിപിസി, പവര്‍ ഗ്രിഡ്, ബജാജ് ഫിനാന്‍സ്, സിപ്ല ഓഹരികളാണ് നേട്ടം ഉണ്ടാക്കിയ മറ്റ് ഓഹരികള്‍. അതേസമയം ടാറ്റ മോട്ടോഴ്‌സ്, ഐടിസി, ടെക് മഹീന്ദ്ര, റിലയന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT