ഫയല്‍ ചിത്രം 
Business

ഓഹരി വിപണിയില്‍ തകര്‍ച്ച

തുടര്‍ച്ചയായ അഞ്ചാം സെഷനിലും രാജ്യത്തെ ഓഹരി വിപണിയില്‍ തകര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ അഞ്ചാം സെഷനിലും രാജ്യത്തെ ഓഹരി വിപണിയില്‍ തകര്‍ച്ച. ഉച്ചയോടെ സെന്‍സെക്‌സ് 1200 പോയന്റിലേറെ താഴ്ന്നു. നിഫ്റ്റിയില്‍ 4.2 ശതമാനത്തിന്റെ ഇടിവാണ് രാവിലെ രേഖപ്പെടുത്തിയത്. ആഗോളതലത്തിലെ പ്രവണതയാണ് ഇന്ത്യന്‍ വിപണിയിലും ദൃശ്യമായത്.

ഓട്ടോ, മെറ്റല്‍, ഐടി, ഫാര്‍മ, റിയാല്‍റ്റി, എഫ്എംസിജി, ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയ സൂചികകള്‍ 13ശതമാനം നഷ്ടംനേരിട്ടു. 

രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ 9 പൈസ താഴ്ന്ന് 74.52 രൂപ നിലവാരത്തിലെത്തി. ഓഹരി വിപണിയിലെ നഷ്ടവും അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനവുമാണ് രൂപയെ ബാധിച്ചത്. 

അതേസമയം സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

ഉറവപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ 12 കാരി ഇടിമിന്നലേറ്റ് മരിച്ചു; അച്ഛൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

വഴിയാത്രക്കാരനെ ഇടിച്ചിട്ട് ഡോക്ടർ കാർ നിർത്താതെ പോയി; ഒടുവിൽ ശസ്ത്രക്രിയ നടത്തിയതും അതേ ഡോക്ടർ! ട്വിസ്റ്റ്

ഇറാന്റെ സൈനിക നേതാക്കളെ വധിച്ചെന്ന് ട്രംപ്; പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ, വിദ്വേഷത്തെ ചവിട്ടി പുറത്താക്കണമെന്ന് മാർപാപ്പ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

Today's Rashi Phalam April 5|ബിസിനസ് രംഗത്ത് മുന്നേറ്റം, അപവാദങ്ങൾ കേൾക്കാൻ ഇട വരാം

SCROLL FOR NEXT